ADVERTISEMENT

അമ്മ വേഷത്തിലും സഹനടിയായും മലയാളത്തിൽ ശ്രദ്ധേയയായ മാലാ പാർവതി നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച സിനിമയാണ് ‘മുറ’. രമാദേവി എന്ന വനിത ഗുണ്ടാ നേതാവായാണ് മാലാ പാർവതി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസിനെത്തിയതോടെ സിനിമയിലെ നടിയുടെ ഒരു ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മാലാ പാർവതിയുടെ കഥാപാത്രം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ അത് തന്റേത് അല്ല എന്ന് പറയുകയാണ് മാല പാര്‍വതി ഇപ്പോള്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാലയുടെ പ്രതികരണം. ‘‘മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക്ഔട്ട് വിഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാം.’’–മാലാ പാര്‍വതിയുടെ വാക്കുകൾ.

maala-parvathy2

അതേസമയം ഈ രംഗത്തിൽ മറ്റൊരാളാണോ അഭിനയിച്ചത് എന്ന ചോദ്യത്തിന് താൻ തന്നെയാണ് സിനിമയിലെ വർക്ക്ഔട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് നടി മറുപടി നൽകി.

മാലാ പാര്‍വതി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മുറയിലെ രമാദേവി. ഒരു വനിതാ ഗുണ്ടാ നേതാവാണ് രമ ചേച്ചി എന്ന് വിളിക്കുന്ന ഈ കഥാപാത്രം.

അതേസമയം, സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തില്‍ ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസന്‍, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.

English Summary:

Mala Parvathy's Viral Gym Video? It's a Movie Scene! Here's the Truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com