'ലാലേട്ടന്റെ പേര് എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു'; ബറോസ് കണ്ട് മേജർ രവി
Mail This Article
ബറോസ് കണ്ട് കണ്ണ് നിറഞ്ഞ് സംവിധായകൻ മേജർ രവി. ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്ന് എഴുതി കാണിച്ചപ്പോൾ വികാരാധീനനായിപ്പോയി എന്നാണ് മേജർ രവി പറഞ്ഞത്.
ലാലേട്ടൻ എന്ന നടനെ കഴിഞ്ഞ 47 വർഷമായി കാണുന്നുണ്ടല്ലോ. എന്നെപ്പോലൊരു സംവിധായകൻ ഇപ്പോൾ ആലോചിക്കുന്നത്, എന്നെപ്പോലൊരു ആളുടെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഇത്രേം വലിയ കഴിവുകൾ ഉണ്ടായിട്ടും നമ്മുടെ ജോലിയിൽ ഒരുക്കലും ഇടപെട്ടിട്ടില്ല. മമ്മൂക്കയും ലാലേട്ടനും നമ്മുടെ ഷോട്ടുകളിൽ അസ്വാഭാവികമായി ഇടപെടാറേയില്ല. ഇത്രയും കഴിവുള്ള വ്യക്തി നമുക്ക് ആ സ്വാതന്ത്ര്യം തന്നിരുന്നു എന്ന് ആലോചിക്കുമ്പോൾ കണ്ണ് നിറയുകയാണ്. ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്ന് എഴുതി കാണിച്ചപ്പോൾ വികാരാധീനനായിപ്പോയി. അദ്ദേഹത്തിന്റെ ഈ സംരംഭത്തിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട്.
നിറയെ ഓസ്കാറുകൾ കിട്ടിയ 'സൗണ്ട് ഓഫ് മ്യൂസിക് എന്നൊരു സിനിമയില്ലേ, ആ ക്ലാസ് ഈ സിനിമയ്ക്കുമുണ്ട്.'' മേജർ രവിയുടെ വാക്കുകൾ.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.