ശബരിമലയിൽ നിന്നും അനുശ്രീക്കൊരു പുതുവത്സര സമ്മാനം
Mail This Article
ശബരിമല പോസ്റ്റ് ഓഫീസിന്റെ സീൽ മുദ്രണം ചെയ്ത പോസ്റ്റ്കാർഡ് ലഭിച്ചതിലെ സന്തോഷത്തിൽ നടി അനുശ്രീ. 'അയ്യപ്പ സന്നിധിയിൽ നിന്നും എനിക്ക് കിട്ടിയ പുതുവർഷ സമ്മാനം. എക്കാലത്തെയും മികച്ച നവവത്സര സമ്മാനം' എന്ന തലക്കെട്ടിലാണ് അനുശ്രീ പോസ്റ്റ് കാർഡ് ഷെയർ ചെയ്തിരിക്കുന്നത്. ശബരിമലയിലെ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആയ ഡോ. അരുൺ ഐ.എ.എസ്. ആണ് അനുശ്രീക്ക് ഇത്തരമൊരു കത്തയച്ചത്. ഡോക്ടർ അരുണും തന്റെ സ്റ്റോറിൽ അനുശ്രീയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
സ്വന്തമായി പിൻകോഡ് ഉണ്ട് എന്ന് പ്രത്യേകതയുള്ള സ്ഥലങ്ങളിൽ ഒന്നായ ശബരിമലയിൽ നിന്നും ഒരു കത്തുകിട്ടുന്നത് ഏറെ ശ്രേഷ്ഠകരമായാണ് വിശ്വാസികൾ കരുതുന്നത്. ശബരിമലയിലെ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആയ ഡോ. അരുൺ ഐ.എ.എസിനു ശബരിമലയിലെ പോസ്റ്റ് ബോക്സിൽ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് കത്തയയ്ക്കുന്ന പതിവുണ്ട്.
ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ, അയ്യന്റെ കത്തുകൾ കിട്ടിയ കൂട്ടുകാർ വേറെയുമുണ്ട് എന്ന് മനസിലാക്കാം. നടി അനുശ്രീക്കും അത്തരമൊരു കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ്. ഹാരിസ് താണിശ്ശേരി എന്ന മറ്റൊരാൾക്കും അരുൺ ഐ.എ.എസിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. ഡോക്ടർ അരുണിനെ അനുശ്രീ ടാഗ് ചെയ്തിട്ടുണ്ട്. അനുശ്രീയുടെ സ്റ്റോറി ഡോക്ടർ അരുണും പങ്കുവച്ചിട്ടുണ്ട്.