ADVERTISEMENT

പൊതുവേദിയില്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന്‍ ത്രിനാഥ് റാവു നക്കിനയെ പിന്തുണച്ച് നടി അൻഷു അംബാനി. ലോകത്തെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണ് ത്രിനാഥെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നുവെന്നും വിഡിയോ സന്ദേശത്തിലൂടെ നടി പറഞ്ഞു.

‘‘ഇൻ‍‍ഡസ്ട്രിയിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്ന സംവിധായകനാണ് അദ്ദേഹം. ഒരു കുടുംബാംഗത്തെ പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്‌നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്. ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്.’’–അൻഷുവിന്റെ വാക്കുകൾ.

20 വര്‍ഷത്തിനുശേഷമാണ് അന്‍ഷു സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മസാക്ക എന്ന പുതിയ ചിത്രത്തിലൂടെ ത്രിനാഥയാണ് അന്‍ഷുവിന് വീണ്ടും അവസരം നല്‍കിയത്. ഈ സിനിമയുടെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് ത്രിനാഥ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. ‘‘അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്പരപ്പിക്കാറുണ്ട്. ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി.

അന്‍ഷുവിന് വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വയ്ക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും”.– ത്രിനാഥ റാവു നക്കിനയുടെ വാക്കുകൾ.

വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടർന്ന് സംഭവത്തിൽ മാപ്പ് പറഞ്ഞ് സംവിധായകന്‍ ത്രിനാഥ റാവു നക്കിന രംഗത്തുവന്നു. മറ്റൊന്നും മനസ്സിൽവച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവു ചെയ്ത് തന്നോടു ക്ഷമിക്കണമെന്നും ത്രിനാഥ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 

English Summary:

Anshureacts to Trinadha Rao Nakkina's apology for commenting on her size, says he treated her like family

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com