ADVERTISEMENT

ലൊസാഞ്ചലസ് ∙ ഓസ്കറിൽ റെക്കോർഡുകൾ തകർത്ത് ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങൾ ‘അനോറ’ സ്വന്തമാക്കി. മൈക്കി മാഡിസൻ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത.  ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് ഏഡ്രിയൻ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു.  മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു ഓസ്കർ നിശയിലെ ആദ്യ പ്രഖ്യാപനം.‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ. 42കാരനായ കീരൺ ‘ഹോം എലോൺ’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ‘എമിലിയ പെരസി’ലൂടെ സോയി സൽദാന മികച്ച സഹനടിയായി. ‘ഫ്ലോ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. ലാത്വിയയില്‍ നിന്നും ഓസ്കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ‘ഫ്ലോ’. ‘വിക്കെഡ്’ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്‌വെൽ ചരിത്രം സൃഷ്ടിച്ചു. ബ്രസീലിയൻ ചിത്രമായ ഐ ആം സ്റ്റിൽ ഹിയർ ആണ് മികച്ച ഇതരഭാഷാ ചിത്രം.

flow-oscar
‘ഫ്ലോ’ സിനിമയുടെ അണിയറക്കാർ

അതേസമയം ഏറ്റവുമധികം നോമിനേഷുകൾ ലഭിച്ച എമിലിയെ പെരെസ്, ബ്രൂട്ടിലിസ്റ്റ് എന്നീ സിനിമകൾക്ക് നിരാശയായിരുന്നു ഫലം. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിച്ച 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ ‘എമിലിയ പെരസി’നു 13 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമായിരുന്നു. ട്രാൻസ്‌ജെൻഡർ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാർല സോഫിയ ഗാസ്കോൺ ട്രാൻസ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്കു 10 നാമനിർദേശം വീതം ലഭിച്ചു. ഡയക്ടറേഴ്സ് ഗിൽഡ്, പ്രൊഡക‍്ഷൻ ഗിൽഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയതോടെ ‘അനോറ’ സാധ്യതാപ്പട്ടികയിൽ മുന്നിലായിരുന്നുവെങ്കിലും ഈ അട്ടിമറി പ്രേക്ഷകരും പ്രതീക്ഷിച്ചില്ല.

മികച്ച നടിക്കുള്ള നാമനിർദേശങ്ങളിൽ ദ് സബ്സ്റ്റൻസിലെ നായികയായ ഡെമി മൂറും ബാഫ്ത അടക്കം പുരസ്കാരങ്ങൾ ലഭിച്ച അനോറയിലെ മൈക്കി മാഡിസനുമായിരുന്നു മുന്നിൽ. മികച്ച നടനുളള പുരസ്കാരത്തിനായി മുന്നിലുള്ളത് ഏഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അൻനോൺ) എന്നിവരായിരുന്നു. മികച്ച ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സിനിമയായ അനുജ പുറത്താക്കപ്പെട്ടു. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും ചേർന്നു നിർമിച്ചതാണിത്. ജനുവരി 23 ന് ആണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്. 

ഓസ്കർ ഗ്ലിംപ്സ്
2025 ഓസ്കർ വേദിയിൽ നിന്നുള്ള റെഡ് കാർപറ്റ് ദൃശ്യങ്ങൾ
ഓസ്കർ ഗ്ലിംപ്സ്
ഓസ്കർ ഗ്ലിംപ്സ്
ഓസ്കർ ഗ്ലിംപ്സ്
ഓസ്കർ ഗ്ലിംപ്സ്

അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ,‌ ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾ പ്രഥമ പരിഗണനപട്ടികയുടെ അവസാന ഫലത്തിൽ പുറത്തായിരുന്നു. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണ് പുരസ്‍കാര വിതരണം. കൊമേഡിയനും അമേരിക്കൻ ടിവി ഷോ സ്റ്റാറുമായ കൊനാൻ ഒബ്രയോൺ ആണ് ഇത്തവണ ഓസ്കറിലെ അവതാരകൻ. ഇതാദ്യമായാണ് ഒബ്രയോൺ അവതാരകനായെത്തുന്നത്.

വിജയികളുടെ പട്ടിക ചുവടെ

∙മികച്ച ചിത്രം: അനോറ

anora

∙ മികച്ച സംവിധായകൻ: ഷോൺ ബേക്കർ (അനോറ)

∙ മികച്ച നടൻ: ഏഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്)

∙മികച്ച നടി: മൈക്കി മാഡിസൻ (അനോറ)

micky-madison

∙മികച്ച സഹനടി: സോയി സൽദാന (എമിലിയ പെരസ്)

zoe-saldana

∙ മികച്ച സഹനടൻ: കീരൺ കൾക്കിൻ (എ റിയൽ പെയ്ൻ)

kieran-culkin

∙ മികച്ച ഛായാഗ്രഹണം: ദ് ബ്രൂട്ടലിസ്റ്റ് (ലോൽ ക്രോവ്‍ലി)

lol-crawley

∙ മികച്ച സൗണ്ട്: ഡ്യൂൺ പാർട്ട് 2

∙ മികച്ച ഒറിജനിൽ സ്കോർ: ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്)

∙ മികച്ച ഒറിജനൽ സോങ്: എൽ മാൽ (എമിലിയ പെരസ്)

∙മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ഐ ആം നോട്ട് എ റോബോട്ട്

∙ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം: ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര

∙ മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം: നോ അദർ ലാൻഡ്

∙ മികച്ച വിഷ്വൽ ഇഫക്ട്സ്: ഡ്യൂൺ പാർട്ട് 2

∙മികച്ച എഡിറ്റിങ്: ഷോൺ ബേക്കർ (അനോറ)

sean-baker

∙ മികച്ച വിദേശ ഭാഷ ചിത്രം: ഐ ആം സിറ്റിൽ ഹിയർ

∙മികച്ച കോസ്റ്റ്യൂം ഡിസൈൻ: പോൾ ടേസ്‌വെൽ (വിക്കെഡ്)

paul

∙മികച്ച പ്രൊ‍ഡക്‌ഷൻ ഡിസൈൻ: വിക്കെഡ്: നഥാൻ ക്രൗലി (പ്രൊഡക്‌ഷൻ ഡിസൈൻ, ലൈ സാൻഡലെസ് (സെറ്റ് ഡെക്കറേഷൻ)

∙മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്: ദ് സബ്സ്റ്റൻസ്: പിയേറെ–ഒലിവർ പെർസിൻ, സ്റ്റെഫാനി ഗില്ലൻ, മറിലിൻ സ്കാർസെല്ലി

∙ മികച്ച അവലംബിത തിരക്കഥ: പീറ്റർ സ്ട്രോഗൻ (കോൺക്ലേവ്)

∙ മികച്ച യഥാർഥ തിരക്കഥ: ഷോൺ ബേക്കർ (അനോറ)

∙ മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: ഇന്‍ ദ് ഷാഡോ ഓഫ് ദ് സൈപ്രൈസ്

∙ മികച്ച അനിമേഷൻ ചിത്രം: ഫ്ലോ

flow
English Summary:

Oscars 2025 Live: Here's the complete list of winners at 97th Academy Awards

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com