ADVERTISEMENT

കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നുവെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. എന്തു നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടെന്നും മനഃസാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. സാജു നവോദയ അടക്കമുള്ളവർ ഈ വിഷയത്തിൽ തനിക്കെതിരെ രംഗത്തുവന്നതിൽ പ്രതികരിക്കാനില്ലെന്നും ലക്ഷ്മി പറഞ്ഞു.

‘‘നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. ഞാൻ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം ഓർത്താൽ മതി. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കിൽ മോശം പറഞ്ഞവരോ അവർ എന്ത് ചെയ്തെന്നു മാത്രം ആലോചിക്കുക. 

എനിക്ക് അങ്ങനെ ചെയ്തതിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകൾ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഈ പെർഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്നോട് പറഞ്ഞു. ഒരു തോർത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യിൽ ഉള്ളത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.

രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാൻ പോകുന്നതും. അവർ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാർക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവർത്തകരുടെ പ്രതികരണം, ഞാൻ അവരെപ്പോലെ അല്ല. പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റ്യൂഡ്.

renu-lakshmi-nakshatra22

ഏഴുവർഷമായി ആ പരിപാടി തുടങ്ങിയിട്ട്. നിങ്ങളൊക്കെ തന്നെ പറയുന്നുണ്ട്, ഞങ്ങൾക്കു മാറ്റം വേണം എന്നൊക്കെ. ഒരു മാറ്റം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്ക് സന്തോഷിക്കാൻ വകുപ്പ് ഉണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.

വീട്ടിലെ ഒരംഗമായാണ് ആളുകൾ എന്നെ കാണുന്നത്. ആ സ്നേഹവും പരിഗണനയുമൊക്കെ ഉറപ്പായും ഈ പരിപാടിയിലൂടെ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്നേഹവും ഉറപ്പായും ആരാധകരോട് ഉണ്ട്. പിന്നെ മിണ്ടി കഴിഞ്ഞാൽ എന്നെ എയറിൽ ആക്കുന്ന ചില ആളുകൾ ഉണ്ട്. ഇപ്പോൾ അതും ട്രെൻഡ് ആണ്. അതുകൊണ്ട് ഞാൻ അതും ആസ്വദിക്കുന്നു.’’–ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.

English Summary:

Television presenter Lakshmi Nakshathra responds to allegations that she is profiting by exploiting the demise of Kollam Sudhi and his family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com