ADVERTISEMENT

‘പുഷ്പ 2’ല്‍ തെലുങ്കിലെ ഡാൻസിങ് ക്വീൻ ശ്രീലീല ആറാടിയ ഐറ്റം നമ്പർ യൂട്യൂബിൽ തരംഗമാകുന്നു. ‘കിസിക്’ എന്നു പേരിട്ടിരിക്കുന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം 2 കോടിയിലേറെ പ്രേക്ഷകരെ നേടി. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. പാട്ടിലെ ശ്രീലലയുടെ പ്രകടനം ചർച്ചയാവുകയാണ്. 

ദേവി ശ്രീ പ്രസാദ് ആണ് കിസിക്കിന് ഈണമൊരുക്കിയത്. സുഭലഷിണി ഗാനം ആലപിച്ചു. ചന്ദ്രബോസിന്റേതാണു വരികൾ. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിഡിയോ പതിപ്പിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ പാട്ടിന്റെ പ്രമോ വിഡിയോ അരക്കോടിക്കടുത്ത് പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. 

‘പുഷ്പ’യിലെ ഹോട്ട് നമ്പറിനായി ശ്രീലീല 3 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. ‘പുഷ്പ’ ഒന്നാം ഭാഗത്തിൽ നടി സമാന്തയാണ് ഐറ്റം ഡാൻസുമായി എത്തിയത്. ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പറിനു വേണ്ടി നടി 5 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT