ADVERTISEMENT

മുംബൈ ∙ ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് നാളെ ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചു. ആപ്പിന്റെ പ്രചാരണത്തിനു പ്രതിഫലമായി ഹവാലപ്പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് നടനെ ചോദ്യം ചെയ്യുന്നത്. ഇതേ ആരോപണം നേരിടുന്ന ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെ 17 പേർ കൂടി നിരീക്ഷണത്തിലാണ്. ഇവരെയും ഉടൻ ചോദ്യം ചെയ്തേക്കും. 

മഹാദേവ് കമ്പനിയുടെ പ്രമോട്ടർമാരായ സൗരഭ് ചന്ദ്രകറും രവി ഉപ്പലും ആപ്പിന്റെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഹവാല പണമിടപാട് നടത്തിയെന്നും ആരോപണമുണ്ട്. യുഎഇയിൽ നടന്ന സൗരഭ് ചന്ദ്രകറിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിന് താരങ്ങൾക്ക് 40 കോടി രൂപ വീതം പ്രതിഫലം നൽകിയെന്നും ഇ.ഡി ആരോപിക്കുന്നു. സണ്ണി ലിയോണി, ടൈഗർ ഷ്റോഫ്, നേഹ കക്കർ, ഭാരതി സിങ് എന്നിവർ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ, കൊൽക്കത്ത, ഭോപാൽ നഗരങ്ങളിൽ റെയ്ഡ് നടത്തി 400 കോടിയിലേറെ രൂപയുടെ ആസ്തികൾ നേരത്തേ കണ്ടുകെട്ടിയിരുന്നു. 

English Summary : Ranbir Kapoor summoned by Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com