ADVERTISEMENT

ന്യൂഡൽഹി ∙ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ടു രാജ്യത്തു റജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തു മുസ്‌ലിം സംഘടനകൾ ഉൾപ്പെടെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. 

  • Also Read

സമാന സ്വഭാവമുള്ള കുറ്റങ്ങൾ ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽപ്പെടുമെന്നും മുസ്‌ലിം വിഭാഗത്തോടുള്ള വിവേചനമാണു നിയമമെന്നും ഹർജിക്കാർ വാദിച്ചു. ഒരു പരിഷ്കൃത വിഭാഗത്തിലും ഇത്തരമൊരു സമ്പ്രദായമില്ലെന്നും സ്ത്രീ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. മുത്തലാഖ് ചൊല്ലിയാലും വിവാഹമോചനമാകില്ലെന്നു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുത്തലാഖ് നിരോധിക്കുമ്പോൾ അതു കുറ്റകരമാക്കാൻ കഴിയുമോ എന്നും തലാഖ് ചൊല്ലിയാൽ വിവാഹമോചനമാകുമോ എന്നുമാണ് ഹർജിക്കാർ ചോദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

English Summary:

Triple Talaq: Supreme Court seeks data on Triple Talaq cases across India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com