ADVERTISEMENT

ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി.

ടെലികോം കമ്പനികളുടെ സൈറ്റുകൾ വഴിയോ ടെലികോം വകുപ്പിന്റെ ചക്ഷു പോർട്ടൽ വഴിയോ പരാതിപ്പെടാം (sancharsaathi.gov.in/sfc/). നിലവിൽ 7 ദിവസത്തിനകം 10 പരാതികൾ ലഭിക്കുന്ന കേസുകളിലാണ് നടപടിയെങ്കിൽ ഇനിയിത് 10 ദിവസത്തിൽ 5 പരാതി ലഭിച്ചാലും നടപടിയെടുക്കണം. 

എളുപ്പത്തിലറിയാം 

അംഗീകൃത വാണിജ്യ മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള സംവിധാനവും ഏർപ്പെടുത്തി. വാണിജ്യ മെസേജുകളുടെ ഹെഡറുകൾക്ക് ഒടുവിൽ ‘–P, -S, -T,-G എന്നിങ്ങനെ ചേർക്കും. ഇവ യഥാക്രമം പ്രമോഷനൽ, സർവീസ്, ട്രാൻസാക‍്ഷനൽ, സർക്കാർ മെസേജുകളെ പ്രതിനിധീകരിക്കും. ഉദാഹരണത്തിന് സർക്കാർ നിലവിൽ ‘VM-MyGovt’ എന്ന ഹെഡറിലാണ് എസ്എംഎസ് അയയ്ക്കുന്നതെങ്കിൽ ഇനി ’VM-MyGovt–G’ എന്നായിരിക്കും അയയ്ക്കുക. മെസേജ് തുറന്നുനോക്കാതെ തന്നെ ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാക്കാം. 

മറ്റ് വ്യവസ്ഥകൾ 

∙ പ്രമോഷനൽ മെസേജുകൾ അയയ്ക്കുന്നവർ ഉപയോക്താവിന് ഓപ്റ്റ്–ഔട്ട് സൗകര്യം നിർബന്ധമായും നൽകണം.

∙ ഓട്ടമേറ്റഡ് കോളുകൾ നടത്തണമെങ്കിൽ അനുമതി വേണം.

∙ ചട്ടങ്ങൾ പാലിക്കാത്ത ടെലികോം കമ്പനികളിൽനിന്ന് 2 ലക്ഷം രൂപ മുതൽ 10 ലക്ഷം പിഴ ഈടാക്കും.

English Summary:

TRAI's Updated Spam Rules: TRAI's new rules drastically reduce the response time for spam calls and SMS complaints. Telecom companies now have only 5 days to act on complaints, with stricter penalties for non-compliance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com