ADVERTISEMENT

സിംഗപ്പൂർ ∙ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്തൊനീഷ്യയിൽ 2024 ജൂലൈയിൽ അറസ്റ്റിലായ 3 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചേക്കും. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരായ രാജു മുത്തുകുമാരൻ (38), സെൽവദുരൈ ദിനകരൻ (34), ഗോവിന്ദസ്വാമി വിമൽകാന്തൻ (45) എന്നിവരെ 106 കിലോഗ്രാം ലഹരിമരുന്നുമായി ഒരു ചരക്കുകപ്പലിൽ നിന്നാണ് പിടികൂടിയത്. കപ്പലിന്റെ ക്യാപ്റ്റന്റെ അറിവോടെയല്ലാതെ ഇത്രയധികം ലഹരിമരുന്നു കടത്ത് നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്യാപ്റ്റൻ കോടതിയിൽ ഹാജരാകാതിരുന്നത് തിരിച്ചടിയായി. ഏപ്രിൽ 15ന് വിധി പ്രഖ്യാപിക്കും.

English Summary:

Indonesia Drug Smuggling Case: Indonesia death penalty looms over three Indian men. Arrested for drug smuggling in July 2024, the men face a harsh sentence with the verdict due on April 15th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com