ADVERTISEMENT

ബത്തേരി∙ വയനാട് അതിർത്തിയിൽ കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വേട്ടക്കാരും വനപാലകരും തമ്മിലുണ്ടായ വെടിവയ്പിൽ നായാട്ടു സംഘത്തിലെ ഒരാൾ മരിച്ചു. ഒരാൾ പിടിയിലായി. 8 പേർ ഓടി രക്ഷപ്പെട്ടു. ഗൂണ്ടൽപേട്ട ഭീമൻപേട് സ്വദേശി മനു (35) ആണ് മരിച്ചത്. മദൂർ റേഞ്ച് ഹൊങ്കള വനമേഖലയിൽ നിന്ന് മലമാനുകളെ വേട്ടയാടി ഇറച്ചിയുമായി വേട്ടസംഘം മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. 

കീഴടങ്ങാൻ ആവശ്യപ്പെട്ട വനപാലകർക്കു നേരെ വേട്ടസംഘം ആദ്യം വെടിയുതിർത്തതായും പിന്നീട് ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

English Summary:

Firing in Bandipur forest; One died

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com