തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. 5 വരെ ഇതേ നില തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്. 4ന്: പാലക്കാട്, മലപ്പുറം, വയനാട്. 5ന്: പത്തനംതിട്ട. ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്. മഴ കിട്ടിയതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് നേരിയ ശമനം ലഭിച്ചു.
English Summary:
Kerala Weather Update: Kerala Braces for Widespread Rain Until 5th; IMD Issues Rain Warning, Yellow Alert Issued
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.