ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫിനു വിജയം. കോൺഗ്രസ് സ്ഥാനാർ‌ഥി മേരി പുഷ്പം 1254 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഒലീനയ്ക്ക് 933 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. എൻഡിഎ സ്ഥാനാർഥി ബിന്ദു 232 വോട്ടുകൾ നേടി.

യുഡിഎഫി‍ന്റെ പരമ്പരാഗത ശക്തി കേന്ദ്രമാണ് കുന്നുകുഴി. റിബൽ പ്രശ്നം നേരിട്ട കഴിഞ്ഞതവണ എൽഡിഎഫാണ് വാർഡിൽ ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകളനുസരിച്ച് എൽഡിഎഫാണ് മുന്നിൽ. ബിജെപിയും നില മെച്ചപ്പെടുത്തി. രാവിലെ 10.30ലെ കണക്കനുസരിച്ച് കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും പഞ്ചായത്ത് തലത്തിലും എൽഡിഎഫിനാണ് ഭൂരിപക്ഷം. നഗരസഭകളിൽ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനു മുന്നിൽ.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,തൃശൂർ കോർപറേഷനുകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നു. കണ്ണൂരിൽ യുഡിഎഫ് 2 സീറ്റുകൾക്കു മുന്നിൽ. കൊച്ചിയിൽ യുഡിഎഫിനാണ് ആധിപത്യം.

English Summary: UDF Win at AKG Cente Ward in Thiruvananthapuram Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com