മുഖ്യമന്ത്രി വീണ്ടും നുണ പറയുന്നു; മാപ്പ് പറയണം: തുറന്നടിച്ച് കൊല്ലം രൂപത
Mail This Article
×
കൊല്ലം∙ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വീണ്ടും നുണകള്‍ പറയുന്നെന്ന് അല്‍മായ കമ്മിഷന്‍. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാനരഹിതവുമാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണ്. നിരര്‍ഥക ന്യായീകരണങ്ങള്‍ക്കു പകരം മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും മാപ്പ് പറയണമെന്നും അല്‍മായ കമ്മിഷന്‍ ആവശ്യപ്പെട്ടു.
സർക്കാറിനെതിരായ ഇടയ ലേഖനത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
English Summary : Kollam diocese against CM Pinarayi Vijayan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.