ഡൽഹിയിലെ വേണു രാജാമണിയുടെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും

Mail This Article
തിരുവനന്തപുരം∙ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസിന്റെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും. ഈ മാസം 16 വരെയാണ് അദ്ദേഹത്തിന്റെ സേവനകാലാവധി. ഇതു രണ്ടാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി.
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡൽഹിയിൽ നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലാണ് നിയമിച്ചത്. വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് വേണു രാജാമണിയെ നിയമിച്ചത്. 1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി.
English Summary: Government Considering Termination of Officer on Special Duty Venu Rajamony IFS in Delhi