ADVERTISEMENT

ആലപ്പുഴ∙ കസ്റ്റഡിയിലെടുത്ത പ്രതിയെ  നഗ്നനാക്കി ശരീരത്തിൽ ചൊറിയണം തേക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത കേസിൽ ഡിവൈഎസ്‌പിക്കും റിട്ട.എസ്ഐക്കും  ഒരു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ.  ആലപ്പുഴ ഡിവൈഎസ്‌പി എം.ആർ.മധുബാബുവിനെയും റിട്ട. എസ്ഐ മോഹനനെയുമാണു സംഭവം നടന്നു 18 വർഷത്തിനു ശേഷം ചേർത്തല മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പള്ളിപ്പുറം നികർത്തിൽ സിദ്ധാർഥന്റെ ഹർജിയിലായിരുന്നു ഉത്തരവ്

മധുബാബു ചേർത്തല എസ്ഐ ആയിരിക്കെ 2006 ഓഗസ്റ്റ് 4നാണു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപത്തെ കയർ ഫാക്ടറിയിലെ മാലിന്യപ്രശ്നത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിദ്ധാർഥനും കയർഫാക്ടറിയും ഉടമയും തമ്മിൽ തർക്കമുണ്ടായി. മധുബാബുവും അന്ന് എഎസ്ഐ ആയിരുന്ന മോഹനനും ചേർന്നു സിദ്ധാർഥനെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് ജീപ്പിനുള്ളിൽ വച്ച് നഗ്നനാക്കി ദേഹത്തു ചൊറിയണം തേക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു കേസ്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടു സിദ്ധാർഥൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു  

ഇരുഭാഗത്തു നിന്നുമായി ഡോക്ടർമാരും പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 43 ഓളം സാക്ഷികളെ വിസ്തരിച്ചു.  പരാതിക്കാരനു വേണ്ടി അഡ്വ. ജോൺ ജൂഡ് ഐസക്ക്, അഡ്വ. ജെറീന ജൂഡ് എന്നിവർ ഹാജരായി.തടവുശിക്ഷ വിധിച്ചതിനു പിന്നാലെ  അപ്പീൽ നടപടികൾക്കായി കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 

English Summary:

DySP Sentenced to jail for custodial torture ; A Deputy Superintendent of Police in Alappuzha Madhu Babu and Rtd SI Mohanan, has been sentenced to jail for the custodial torture of an ASI in 2006

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com