ADVERTISEMENT

കുന്നംകുളം∙ തൃശൂർ കുന്നംകുളത്ത് വയോധിക കൊല്ലപ്പെട്ട നിലയിൽ. നാടൻചേരി വീട്ടിൽ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം. മോഷണശ്രമത്തിനിടെ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണു സംശയം. രാത്രി 8 മണിയോടെയാണു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളെ പൊലീസിന് കൈമാറി.

സിന്ധുവിന്‍റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു സിന്ധു. 

English Summary:

Thrissur murder: An elderly woman was found murdered in Kunnamkulam, Kerala, sparking a police investigation into a suspected robbery. The victim, Sindhu (55), was found with her throat slit around 8 pm in Nadancheri.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT