ADVERTISEMENT

പ്രയാഗ്‌രാജ്∙ പ്രയാഗ്‌രാജ് കുംഭമേളയിൽ പങ്കെടുത്തും ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ മോദി ത്രിവേണീ സംഗമത്തിലൂടെ ബോട്ട് യാത്രയും നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ദിവസമാണു പ്രധാനമന്ത്രിയുടെ സന്ദർശനം.

ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഉള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണു സന്ദർശനം എന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഗംഗാ ആരതിയിലും പ്രത്യേക പൂജകളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. മാഘ അഷ്ടമി ദിനമായ ഇന്ന് ത്രിവേണീസ്നാനം വിശിഷ്ടമായാണ് കരുതുന്നത്.

English Summary:

Prayagraj Kumbh Mela: Narendra Modi's Prayagraj Kumbh Mela visit underscores India's rich cultural heritage. The Prime Minister participated in religious ceremonies, including a holy dip in the Triveni Sangam and Ganga Aarti, during the auspicious Magha Ashtami.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com