ADVERTISEMENT

മലപ്പുറം∙ വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണർ ഇങ്ങനെ പ്രതികരിച്ചത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല. സവർക്കർ കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും ഗവ‍ർണർ പറഞ്ഞു.

‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്നായിരുന്നു എസ്എഫ്ഐ ബാനറിലുണ്ടായിരുന്നത്. സർവകശാലയിലേക്ക് കയറിയപ്പോൾ തന്നെ പോസ്റ്റർ കണ്ടു. ഇതോടെയാണ് ഗവർണർ പ്രതികരിച്ചത്. രാജ്യത്തിനായി ത്യാഗങ്ങൾ ചെയ്ത വ്യക്തിയാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എന്നും പ്രവർത്തിച്ചത്. വീടും വീട്ടുകാരെയും കുടുംബത്തെയും കുറിച്ച് ഓർക്കാറില്ലായിരുന്നു. സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്. ഇങ്ങനെയുള്ള ബാനറുകൾ ക്യാംപസിൽ സ്ഥാപിക്കുന്നത് ശ്രദ്ധിക്കണമെന്നും ഗവര്‍ണർ വൈസ് ചാൻസിലറോട് നിർദേശിച്ചു.

English Summary:

Governor Rajendra Arlekar criticized the SFI banner questioning Savarkar's patriotism.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com