ADVERTISEMENT

ചെന്നൈ ∙ സമുദ്രാതിർത്തി കടന്നെത്തുന്നവരുടെ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ തീരദേശവാസികളുടെ സഹായം തേടി നടൻ രജനീകാന്ത് രംഗത്തെത്തി. രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ പലരും കടൽവഴിയാണെത്തുന്നതെന്നും മുംബൈ ഭീകരാക്രമണം അതിനു തെളിവാണെന്നും രജനി ചൂണ്ടിക്കാട്ടി.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നവരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിഡിയോയിലൂടെ അഭ്യർഥിച്ചു. നൂറോളം സിഐഎസ്എഫ് ഉദ്യോഗസ്ഥർ കന്യാകുമാരി വരെ നടത്തുന്ന സൈക്ക്ലത്തോണിന്റെ ഭാഗമായാണു നടൻ ബോധവൽക്കരണ സന്ദേശം പങ്കുവച്ചത്.

English Summary:

Rajinikanth: Rajinikanth urges coastal residents to help fight terrorism. The actor highlighted the threat posed by seaborne terrorists and appealed for vigilance against suspicious activities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com