‘കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെൺകുട്ടി. അവൾ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവൾക്കു ചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാർഡിന്റേതായിരുന്നു. പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുൻപിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.’   - ചട്ടക്കാരി (പമ്മൻ)  അയാളെ കാണാതിരിക്കാനാകുമായിരുന്നില്ല ജൂലിക്ക്.   തലേന്നുരാത്രി ആ സാമീപ്യം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു. സ്വപ്നങ്ങളിൽ അയാളെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങിയത്.   രാവിലെ അമ്മയോട് കള്ളം പറഞ്ഞ് ജൂലി വീട്ടിൽ നിന്നിറങ്ങി. നേരേ ചെന്നത് അവിടേക്കായിരുന്നു; തന്റെ എല്ലാമെല്ലാമായ ശശിയുടെ വീട്ടിലേക്ക്. അവളുടെ കയ്യിൽ പ്രണയാർദ്രമായി ചുംബിച്ചുകൊണ്ട് ശശി ജൂലിയെ സ്വന്തം ബെഡ്റൂമിലേക്ക് ആനയിച്ചു.   ആ വീട്ടിലപ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ!   ആദ്യമായി കാണുന്നപോലെ ശശി അവളെ നോക്കി. കൊതിയോടെ അവളെ മാറോടുചേർത്തു. അയാളുടെ ചുണ്ടുകൾ തന്റെ കഴുത്തിലേക്കു പകർന്ന വൈദ്യുതപ്രവാഹത്തിൽ ജൂലി കോരിത്തരിച്ചുപോയി. റെക്കോർഡ് പ്ലെയറിലെ പാശ്ചാത്യ സംഗീതം ആ നിമിഷങ്ങളെ കൂടുതൽ വശ്യമാക്കി. കയ്യിലിരുന്ന ഗ്ലാസിൽനിന്ന് ഒരിറക്ക് അയാൾ ജൂലിയെയും കുടിപ്പിച്ചു. കാമത്തിന്റെ കത്തുന്ന തീയിൽ പ്രണയം വെന്തലിഞ്ഞുചേർന്ന ആ അസുലഭ നിമിഷങ്ങളിൽ അവളെ ചുംബിച്ച് കൊതിതീരാത്ത അയാളുടെ ചുണ്ടുകൾ പാടി:   ‘‘ജൂലീ.... ഐ ലവ് യൂ....’’   സ്ക്രീനിൽ അങ്ങനെയൊരു പ്രണയം മലയാളി അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല. ആംഗ്ലോ ഇന്ത്യൻ ജീവിതവും പ്രണയവും സിനിമയിലും സാഹിത്യത്തിലുമൊക്കെ അത്രമാത്രം വിരളമായിരുന്നു. അന്നുമാത്രമല്ല, ഇന്നും! പമ്മന്റെ 'ചട്ടക്കാരി' അതേ പേരിൽ സിനിമയായതിനു പിന്നിൽ എം.ഒ ജോസഫ് എന്ന നിർമാതാവാണ്. ഒരുകാലത്ത് മലയാളത്തിൽ കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ ചിത്രങ്ങൾ ഏറ്റവുമധികം നിർമിച്ചത് അദ്ദേഹത്തിന്റെ ‘മഞ്ഞിലാസ്’ എന്ന ബാനറായിരുന്നു. ജോസഫിന്റെ കുടുംബപ്പേരായിരുന്നെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മലയാളത്തിലെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com