‘ഇപി എഴുതാൻ തയാറായ പ്രായം കൃത്യം; 70 കഴിഞ്ഞവരുടെ കഥയിൽ എന്തെങ്കിലും കാണും; ആത്മകഥയ്ക്ക് പ്രായമുണ്ടോ?’
Mail This Article
1945ൽ തന്റെ 15-ാം വയസ്സിൽ നാത്‍സി തടങ്കൽപാളയത്തിൽ മരിച്ചുപോയ ആൻ ഫ്രാങ്ക് എന്ന ജർമൻ പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ പലരും വായിച്ചു കാണും. ലോകത്തിലെ എക്കാലത്തെയും പ്രധാനപ്പെട്ട ആത്മകഥകളിൽ ഒന്നാണത്. എഴുപതിലധികം ഭാഷകളിൽ അതിനു പരിഭാഷകളുണ്ടായി. ആത്മകഥ എഴുതാൻ ഒരു പ്രായമില്ലെന്നു മനസ്സിലായല്ലോ. ജീവിതം സംഭവബഹുലമാണെങ്കിൽ ചെറുപ്പത്തിൽത്തന്നെ ആത്മകഥയെഴുതാം. വൈകാതെ മരിച്ചുപോകും എന്നോർത്താകുമോ ആൻ തന്റെ സംഭവബഹുലമായ ഡയറിക്കുറിപ്പുകളെഴുതിയത്? അതിനെ വേണമെങ്കിൽ ഉൾവിളി എന്നും വിളിക്കാം. ഇ.പി.ജയരാജന്റെ ലീക്കായ ആത്മകഥ ‘പരിപ്പുവടയും കട്ടൻചായയും’ എഴുതപ്പെട്ട പ്രായം ഏതാണ്ടു കൃത്യമാണ്. ഞാനായിരുന്നെങ്കിൽ ‘കട്ടൻചായ മുതൽ ഇൻഡിഗോ വരെ’ എന്നു പേരിട്ടേനേ. ജീവിതദൈർഘ്യവും പ്രായത്തിനു മാത്രം നൽകാനാവുന്ന പക്വതയും നിസ്സംഗതയും ധൈര്യവും ഇനിയെന്ത്, പോടാ പുല്ലേ എന്ന തോന്നലുമെല്ലാം ചേരുമ്പോൾ 70 കഴിഞ്ഞ ഒരാളുടെ ആത്മകഥയിൽ ഉറപ്പായും എന്തെങ്കിലും ഉണ്ടാകും.