ADVERTISEMENT

നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ചു. നിലവിൽ, ക്ലിയറിംഗ് കോർപ്പറേഷൻ ബ്രോക്കറുടെ പൂൾ അക്കൗണ്ടിലേക്ക്  സെക്യൂരിറ്റികളുടെ പേഔട്ട് ക്രെഡിറ്റ് ചെയ്യുന്നു. അതിനു ശേഷമാണ് ഉപഭോക്താവിന്റെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്. സെബിയുടെ പുതിയ നിർദേശത്തിൽ ഈ ഒരു കാര്യത്തിന് മാറ്റമുണ്ടാകാം.

സെക്യൂരിറ്റികൾ എന്നതിൽ ഓഹരികൾ മാത്രമല്ല, ബോണ്ടുകളും മ്യൂച്ചൽ ഫണ്ടുകളും ഓപ്ഷനുകളും ഡീമാറ്റ് അക്കൗണ്ടിലൂടെ വാങ്ങുന്ന മറ്റ് സാമ്പത്തിക ഉൽപന്നങ്ങളും ഉൾപ്പെടും. പുതിയ രീതിയിൽ നേരിട്ട് സെക്യൂരിറ്റികൾ ഡീമാറ്റ് അക്കൗണ്ടിലേക്ക് എത്തുകയാണെങ്കിൽ ക്ലിയറിംഗ് കോർപ്പറേഷനുകൾ ഈടാക്കുന്ന ചാർജുകൾക്ക് മുകളിലുള്ള ചാർജുകളൊന്നും ബ്രോക്കർമാർ ക്ലയന്റിൽ നിന്ന് ഈടാക്കരുത് എന്നും സെബി നിർദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സെക്യൂരിറ്റികൾ സംരക്ഷിക്കുന്നതിനും സ്റ്റോക്ക് ബ്രോക്കർമാർ സെക്യൂരിറ്റികൾ ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പ് വരുത്താനുമാണ് പുതിയ നിർദേശം. ഈ നിർദേശത്തിൽ മെയ് 30 വരെ സെബി  പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com