ഐടി പാർക്കുകളിലെ സേവന കയറ്റുമതി വരുമാനം 20,000 കോടി കവിഞ്ഞു
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ ഐടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി വരുമാനം 20,000 കോടിക്ക് മുകളിലെത്തി. 21,000 കോടി രൂപയോളമാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ഐടി കയറ്റുമതി വരുമാനം. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) കണക്കുപ്രകാരമാണ് ഇത്. ദേശീയ തലത്തിൽ ഏകദേശം രണ്ടുലക്ഷം കോടി രൂപയാണ് ഐടി കയറ്റുമതി വരുമാനം. ഇതിൽ 1% മാത്രമാണ് കേരളത്തിന്റെ വിഹിതം. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നീ മൂന്ന് ഐടി പാർക്കുകളിലും ചെറു കമ്പനികളിലുമായി 2 ലക്ഷത്തോളം ഐടി പ്രഫഷനലുകളാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്നത്.
2023ലെ കയറ്റുമതി വരുമാനം
∙ തിരുവനന്തപുരം ടെക്നോപാർക്ക് –11630 കോടി രൂപ
∙ കൊച്ചി ഇൻഫോ പാർക്ക്– 9186 കോടി രൂപ
∙ കോഴിക്കോട് സൈബർ പാർക്ക് – 105 കോടി രൂപ