ADVERTISEMENT

റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. 4 കപ്പലുകളാണ് നിർമിക്കേണ്ടത്. ചൈനയെ ഒഴിവാക്കി ഇന്ത്യക്ക് കരാ‍ർ നൽകിയ റഷ്യയുടെ നടപടി, കപ്പൽ നിർമാണരംഗത്ത് ഇന്ത്യയുടെ മികവിനുള്ള അംഗീകാരമായാണ് ഈ രംഗത്തുള്ളവർ കാണുന്നത്. ഇന്ത്യക്കാകട്ടെ ഈ നേട്ടം ഭൗമരാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ വലിയ കരുത്തുമാണ്. ഏകദേശം 6,000 കോടി രൂപയുടെ കരാറാണിത്.

മഞ്ഞുകട്ടകളാൽ നിറഞ്ഞ ആർട്ടിക് സമുദ്രത്തിലെ പര്യവേക്ഷണത്തിനും മറ്റും ആവശ്യമായ കപ്പലുകളാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ. യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത കൂടിയായ ഇവിടെ സ്വാധീനം ശക്തമാക്കുക കൂടിയാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ സ്വന്തമാക്കുന്നതിലൂടെ റഷ്യയുടെ ലക്ഷ്യം.

**EDS: HANDOUT PHOTO MADE AVAILABLE FROM DEFENCE PRO** Kochi: Glimpses of commissioning of India’s first indigenous aircraft carrier INS Vikrant by Prime Minister Narendra Modi at Cochin Shipyard Limited in Kochi, Friday, Sept. 2, 2022. (PTI Photo)(PTI09_02_2022_000054B)
**EDS: HANDOUT PHOTO MADE AVAILABLE FROM DEFENCE PRO** Kochi: Glimpses of commissioning of India’s first indigenous aircraft carrier INS Vikrant by Prime Minister Narendra Modi at Cochin Shipyard Limited in Kochi, Friday, Sept. 2, 2022. (PTI Photo)(PTI09_02_2022_000054B)

ഈ മേഖലയിലെ പ്രധാനപാതയായ നോർത്തേൺ സീ റൂട്ടിന്റെ (എൻഎസ്ആർ) മുഖ്യപങ്കും നിലവിൽ റഷ്യയുടെ അധീനതയിലാണ്. ഇവിടെ എണ്ണ, വാതക പര്യവേക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളും റഷ്യ നടത്തുന്നുണ്ട്. റഷ്യൻ എണ്ണ, എൽഎൻജി, കൽക്കരി, മറ്റ് ചരക്കുകൾ എന്നിവ നീക്കം ചെയ്യുന്ന പ്രധാന പാതകളിലൊന്നുമാണിത്.

കൊച്ചിൻ ഷിപ്പ്‍യാർഡിന് നേട്ടമായേക്കും
 

നിലവിൽ പ്രതിരോധ മേഖലയിലേക്ക് ഉൾപ്പെടെയുള്ള കപ്പലുകളുടെ നിർമാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡ്. റഷ്യയുമായുള്ള കരാർ പ്രകാരമുള്ള ഓർഡർ കൊച്ചിൻ ഷിപ്പ്‍യാർഡിനും ലഭിച്ചേക്കാം. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഒരു പൊതുമേഖലാ കപ്പൽശാലയും ഒരു സ്വകാര്യ കപ്പൽശാലയുമാണ് പരിഗണിക്കുന്നതെന്നാണ് സൂചനകൾ. റഷ്യയിൽ നിന്ന് കരാർ ലഭിച്ചതോടെ, ഈ ശ്രേണിയിലും രാജ്യാന്തരതലത്തിൽ നിന്ന് കൂടുതൽ ഓർഡറുകൾ സ്വന്തമാക്കാൻ ഇന്ത്യക്ക് മുന്നിൽ അവസരങ്ങൾ ഉയരുകയാണെന്നതും കൊച്ചിൻ ഷിപ്പ്‍യാർഡിന് നേട്ടമായേക്കും.

കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളിൽ ഉണർവ്
 

കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ ഉണർവിന്റെ ഓളങ്ങളിലാണുള്ളത്. ഒരുവേള ഇന്ന് 1,688 രൂപവരെ ഉയർന്ന ഓഹരിവില, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 3.11% നേട്ടവുമായി 1,675 രൂപയിൽ. 44,066 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ വിപണിമൂല്യം.

Image: Special Arrangement
Image: Special Arrangement

ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ എക്കാലത്തെയും ഉയരം. കൃത്യം ഒരുവർഷം മുമ്പ് ഓഹരി വില 435 രൂപയായിരുന്നു. ഇതുപ്രകാരം, ഒരുവർഷത്തെ നേട്ടം (റിട്ടേൺ) 225 ശതമാനം. എന്നാൽ, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഓഹരിവില 38% താഴേക്കുപോയി. ലാഭമെടുപ്പാണ് പ്രധാനമായും തിരിച്ചടിയായത്.

കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓർഡറുകൾ
 

നടപ്പുവർഷം (2024-25) ജൂൺപാദ കണക്കുകൾ പ്രകാരം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കൈവശമുള്ളത് ഏകദേശം 22,500 കോടി രൂപയുടെ ഓർഡറുകൾ. ഇതിൽ 15,028 കോടി രൂപയുടേതും പ്രതിരോധ ഓർഡറുകളാണ്. 3,277 കോടി രൂപയുടേതാണ് വിദേശ ഓർഡറുകൾ (കയറ്റുമതി ഓർഡർ). കൊച്ചിൻ ഷിപ്പ്‍യാർഡ് നിർമിക്കുന്ന കപ്പലുകളിൽ 59 ശതമാനവും ഹരിതോർജത്തിൽ പ്രവർത്തിക്കുന്നവയാണ് എന്നതും പ്രത്യേകതയാണ്. 

English Summary:

India outbids China to secure a contract for building non-nuclear icebreakers for Russia. Learn how this impacts Cochin Shipyard and India's geopolitical standing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com