എച്ച്പിസിഎല്ലുമായി സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകൾ വിന്യസിക്കാൻ ചാർജ്മോഡ്
Mail This Article
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകള്‍ വിന്യസിക്കാനൊരുങ്ങി എനർജി ടെക് സ്റ്റാർട്ടപ്പ് ചാർജ്മോഡ്.
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സൊല്യൂഷനുകളുടെ മുൻനിര സേവന ദാതാക്കളാണ് കേരളം ആസ്ഥാനമായുള്ള കമ്പനി. സർക്കാർ സംരംഭമായ എച്ച്പിസിഎല്ലുമായുള്ള ചാർജ്മോഡിന്റെ സഹകരണം ഇവി ചാർജിങ് രംഗത്തെ നേട്ടമാണ്. ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്പിസിഎൽ ഇവി ചാർജിങ് സ്റ്റേഷനുകളും പരിധിയില്ലാതെ ഉപയോഗപ്പെടുത്താൻ ചാർജ്മോഡ് ആപ്പിലൂടെ സാധിക്കും. ഒന്നിലധികം അക്കൗണ്ടുകളോ ആപ്പുകളോ ഇല്ലാതെ തന്നെ എച്ച്പിസിഎല്ലിന്റെ ചാർജിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. അതിവേഗ ചാർജിങിനായി തിരഞ്ഞെടുക്കപ്പെട്ട എച്ച്പിസിഎൽ ഔട്ട്ലെറ്റുകളിൽ 100 ഫാസ്റ്റ്ചാർജറുകളും ചാർജ്മോഡ് വിന്യസിക്കും. ഈ ചാർജറുകൾ ചാർജിങ് സമയം ഗണ്യമായി കുറയ്ക്കുമെന്ന് ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണി പറഞ്ഞു.