പ്രതീക്ഷ ഉണർത്തി സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

Mail This Article
മൂന്ന് ദിവസങ്ങളായി വില കുറഞ്ഞു കൊണ്ടിരുന്ന സ്വർണത്തിനാണ് ശനിയാഴ്ച വില വർധിച്ചത്. ഗ്രാമിന് 25 രൂപ വർധിച്ചു 4,170 രൂപയിലും പവന് 200 രൂപ വർധിച്ചു 33,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 71 രൂപ. സ്വർണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,145 രൂപയിലും പവന് വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലും ആണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. അതേ സമയം രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാന വർദ്ധനയും, ഫെഡ് നിലപാടുകളും സ്വർണവില ഔൺസിന് 1700 ഡോളറിന് താഴെയെത്തിച്ചു. സ്റ്റിമുലസ് ചർച്ചകൾ ഇന്നാരംഭിക്കുന്നതും ഈ മാസം തന്നെ പ്രഖ്യാപിക്കപ്പെട്ടേക്കാവുന്നതും സ്വർണത്തിന് കൂടുതൽ ക്ഷീണം നൽകുമെന്നു വിദഗ്ദർ അഭിപ്രായപ്പെട്ടു.
English Summary : Gold Price Today in Kerala