ADVERTISEMENT

മുംബൈ∙ 5 തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുള്ള മുംബൈ ഇപ്പോഴും സീസണിൽ തപ്പിത്തടയുകയാണ്. 7 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഐപിഎൽ സീസണിൽ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാൻ ബാക്കിയുള്ള ടീമും മുംബൈതന്നെ. ടീമിന്റെ ആത്മാക്കളായിനിന്ന താരങ്ങളെ മെഗാ താരലേലത്തിൽ കൈവിട്ടതാണ് മുംബൈ ഇന്ത്യൻസിന്റെ തകർച്ചയ്ക്കു കാരണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും  കമന്റേറ്ററുമായ കെവിന് പീറ്റേഴ്സൻ ബെറ്റ്‌വേ.കോമിലെ ബ്ലോഗിൽ കുറിച്ചു.

‘ഐപിഎൽ സീസൺ മുംബൈ ഇന്ത്യൻസിന് കൂട്ടത്തകർച്ചയുടേതാണ്. ബാറ്റർമാർ സ്പോർസർഷിപ്പുകളും ബോളർമാർ പ്രീമിയർഷിപ്പുകളും നേടുമെന്നാണ് അവർ പറയുന്നത്. പരുക്കേറ്റ ജോഫ്ര ആർച്ചറിനായി ഇത്രയധികം തുക മുടക്കുകയും ട്രെന്റ് ബോൾട്ടിനെ കൈവിടുകയും ചെയ്തതോടെ അവരുടെ ബോളിങ് തീർത്തും ദുർബലമായി. ട്വന്റി20 ക്രിക്കറ്റിൽ പകരം വയ്ക്കാനാകാത്തവരാണ് ഇടംകയ്യൻ പേർമാർ. അവരുടെ ബോളിങ് ആംഗിൾ ബാറ്റർമാരെ കുഴപ്പത്തിലാക്കും. ബോൾട്ടിനെക്കാൾ മികച്ച ഒരാളെ കിട്ടാനില്ല.

ലോകോത്തര നിലവാരമാണു ബോൾട്ടിന്റെത്. ബോൾട്ടിനെ കൈവിട്ടുകളഞ്ഞതാണ് മുംബൈയുടെ ഏറ്റവും വലിയ നഷ്ടം, ക്വിന്റൻ ഡികോക്കിനെക്കാളും, പാണ്ഡ്യ സഹോദരൻമാരെക്കാളും ഏറെ മുംബൈയെ വേദനിപ്പിക്കുന്നതും ഇതാകും. എല്ലാവരും ഒന്നാംതരം മാച്ച് വിന്നർമാരാണ്.

മെഗാ താരലേലത്തിൽ മുംബൈയുടെ ആത്മാവ് നഷ്ടമായി. മുംബൈയിൽ കളിച്ചു പഠിച്ച സൂപ്പർ താരങ്ങൾ ഇപ്പോൾ ടീമിനു പുറത്താണ്. മുംബൈയുടെ നില പരുങ്ങലിലും. എന്താണ് ഇവിടെ നടക്കുന്നതെന്നാകും പരിശീലകൻ മഹേല ജയവർധനെ ആലോചിക്കുന്നത്. 

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഇന്നു വൈകിട്ടാണു സീസണിൽ മുംബൈയുടെ 8–ാമത്തെ മത്സരം. ലക്നൗവിനെതിരെകൂടി തോറ്റാൽ, മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നുറപ്പാണ്. 

 

English Summary: ‘Mumbai seem to have their soul ripped out’: Pietersen explains why IPL 2022 has been a ‘catastrophe’ for 5-time champs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com