‘ഞാൻ ഗർഭിണിയാണ്’, ആരാധകരുടെ സംശയത്തിന് മറുപടി നൽകി ആതിര മുരളി

Mail This Article
റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ ഗായികയാണ് ആതിര മുരളി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ആതിര തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. താൻ ഗർഭിണിയാണെന്ന് അറിയിച്ചിരിക്കുകയാണ് ആതിര.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ നൃത്ത വിഡിയോയ്ക്ക് കമന്റായാണ് ഗർഭിണിയാണെന്ന സന്തോഷം പങ്കുവെച്ചത്. ഒരാരാധകന്റെ കമന്റിന് മറുപടിയായാണ് അതെ ഗർഭിണിയാണെന്ന് മറുപടി നൽകിയത്. കുറച്ചു ദിവസങ്ങളായി ആതിര പങ്കുവെക്കുന്ന എല്ലാ വിഡിയോയ്ക്കും കമന്റായി പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്തായാലും ഇപ്പോൾ ആതിര മറുപടി നൽകിയിരിക്കുകയാണ്.
2022 സെപ്റ്റംബറിലായിരുന്നു ആതിരയുടെ വിവാഹം. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ആതിര വിവാഹിതയായത്. ഗിറ്റാറിസ്റ്റായ ജയേഷാണ് ഭർത്താവ്.
Content Summary: Singer Athira Murali announces pregnancy