ADVERTISEMENT

ഫാഷൻ ലോകത്തെ തിളങ്ങുന്ന താരമാണ് ഉർഫി ജാവേദ്. ഔട്ട് ഓഫ് ബോക്സ് ഫാഷൻ സെൻസിലൂടെ പലപ്പോഴും വിമർശനവും കയ്യടിയും ഉർഫി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിലെത്തിയ ഉർഫിയുടെ വസ്ത്രത്തിലുമുണ്ടായിരുന്നു പ്രത്യേകതകൾ. വെള്ള നിറത്തിലുള്ള ലോങ് ഗൗണിന് സ്ലീവുകളോ ഓപ്പണിങ്ങോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കൈകൾ വസ്ത്രത്തിനകത്തായിരുന്നു. ഉർഫിയുടെ ഫാഷൻ സെൻസ് കണ്ട് ഭയന്ന് കരയുന്ന ഒരു കുട്ടിയുടെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

എയർപോർട്ടിൽ വച്ച് താരത്തെ കണ്ടപ്പോൾ ഒരു ദമ്പതികൾ സംസാരിക്കാനായി അരികിൽ എത്തി. എന്നാൽ ഉർഫിയെ കണ്ടയുടനെ അവരുടെ കുഞ്ഞ് കരയാൻ തുടങ്ങി. അച്ഛന്റെ കയ്യിലിരുന്ന് കരഞ്ഞ കുഞ്ഞിനെ അമ്മ വാങ്ങി സമാധാനിപ്പിച്ചു. എന്നാൽ കരച്ചിൽ നിർത്തിയിട്ടും ഉർഫിയുടെ വസ്ത്രത്തിലേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞ് കരഞ്ഞ ഉടനെ അവൻ എന്തിനാണ് കരയുന്നത്, സോറി എന്നു ഉർഫി പറയുന്നത് വിഡിയോയിൽ കാണാം. കുഞ്ഞിനെ ആശിർവദിക്കണമെന്നാഗ്രഹമുണ്ടെന്നും എന്നാൽ കയ്യിലെടുക്കാൻ പറ്റില്ലല്ലോ എന്നും ഉർഫി പറഞ്ഞു. 

സാധാരണ ഗതിയിൽ വസ്ത്രം ധരിക്കുമ്പോൾ കൈ പുറത്താണുണ്ടാവുക, അത് കാണാതായതുകൊണ്ടാവും കുട്ടി കരഞ്ഞതെന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. ഹാലോവൻ കോസ്റ്റ്യൂം ധരിച്ച് പുറത്തിറങ്ങരുതെന്നും വസ്ത്രം കണ്ടും ഫാഷൻ കണ്ടുമെല്ലാം ഒരാൾ കരയുന്നത് ഇതാദ്യമാവും എന്നൊക്കെ വിഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. 

English Summary:

Baby's Adorable Response to Urfi Javed's Sleeveless Dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com