ADVERTISEMENT

ദീപിക പദുകോൺ, കത്രീന കൈഫ് തുടങ്ങി സ്വന്തമായി സ്കിൻ കെയർ ബ്രാന്റുകൾ പുറത്തിറക്കിയ നിരവധി സിനിമാതാരങ്ങളുണ്ട്. അവരിൽ ഏറ്റവും പുതിയ ആളാണ് നയൻതാര. ‘9 സ്കിൻ’ എന്ന പുത്തൻ ബ്രാന്റിലൂടെ സംരംഭക ലോകത്തു കൂടി തിളങ്ങുകയാണ് താരം. പ്രകൃതിയുടെ നന്മയും അത്യാധുനിക നാനോ ടെക്‌നോളജിയും ഉപയോഗിച്ച് ശ്രദ്ധാപൂർവം രൂപപ്പെടുത്തിയ ഉൽപന്നങ്ങളാണ് 9 സ്കിന്നിന്റെ പ്രത്യേകത. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുത്തൻ ബ്രാന്റിനെ പറ്റിയും സ്വന്തം സ്കിൻ കെയറിനെ പറ്റിയും സംസാരിച്ചിരിക്കുകയാണ് നയൻതാര. 

‘ഇന്ത്യൻ ചർമസംരക്ഷണ ബ്രാന്റുകളൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ചേരുവകളാണ് 9 സ്കിന്നിന്റെ പ്രത്യേകത. സീ ബക്ക്ത്രോൺ (Sea Buckthorn), ബുവാ മെറ (Buah merah) എന്നിവയാണ് പ്രധാന ചേരുവകൾ. എല്ലാ തരത്തിലുള്ള ചർമമുള്ളവർക്കും ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 9 സ്കിൻ ചർമ സംരക്ഷണം മാത്രമല്ല, സ്വയം സ്നേഹം കൂടിയാണ്. 

nayanthara
നയൻതാര, Image Credits: Instagram/nayanthara

സൗന്ദര്യം, സ്വയം പരിചരണം, വ്യക്തിഗത ശാക്തീകരണം എന്നിവ ഉൾക്കൊള്ളുന്ന ഒരു ചർമസംരക്ഷണ ബ്രാൻഡ് സ്ഥാപിക്കുക എന്നതായിരുന്നു 9 സ്കിൻ എന്ന ആശയത്തിന് പിന്നിൽ. ചർമത്തിന്റെ വിവിധ ആവശ്യങ്ങൾ ഒരു ഉൽപന്നം കൊണ്ട് നിറവേറ്റുക എന്നതായിരുന്നു ലക്ഷ്യം’. നയൻതാര പറഞ്ഞു.  

സ്വന്തം ചർമ സംരക്ഷണത്തെ പറ്റിയും നയൻതാര മനസ്സു തുറന്നു. ‘എന്റെ ചർമ സംരക്ഷണ രഹസ്യം സ്ഥിരതയാണ്. ചിട്ടയായതും നിരന്തരവുമായ പരിചരണത്തിനൊപ്പം ചർമത്തിന്റെ ആവശ്യതകൾ നിറവേറ്റുന്ന ഗുണമേന്മയുള്ള ഉത്പന്നം ഉപയോഗിക്കുക എന്നതാണ് സീക്രട്ട്. മികച്ച സ്കിൻ കെയർ പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് ശ്രമിക്കാറുള്ളത്. പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ മാസ്കും ഇടയ്ക്ക് ഉപയോഗിക്കാറുണ്ട്’.

nayanthara-product
Image Credits: Instagram/nayanthara

അമ്മയും മുത്തശ്ശിയുമാണ് നയൻതാരയ്ക്ക് സ്കിൻ കെയറിന്റെ പ്രധാന്യത്തെ പറ്റി മനസിലാക്കി കൊടുത്തത്. തലമുറകളായി കൈമാറി വരുന്ന അവരുടെ ടിപ്സാണ് താരത്തിന്റെ സ്കിൻ കെയറിനും പിന്നിൽ. സൺസ്ക്രീനിന് ചർമ സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നും അതൊരിക്കലും മറക്കില്ലെന്നും താരം പറഞ്ഞു. 

nayanthara-skin1
നയൻതാര, Image Credits: Instagram/nayanthara

സ്കിൻ കെയർ പ്രൊഡക്ട് പുറത്തിറങ്ങിയതിന് ശേഷം പല തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും നയൻതാരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാറില്ലെന്നും പോസറ്റീവും ക്രിയാത്മകവുമായുള്ള കമന്റുകൾക്കാണ് മുന്‍ഗണന നൽകാറുള്ളതെന്നും നയൻതാര വ്യക്തമാക്കി. ‘ബാഹ്യ ഘടകങ്ങളില്‍ നിന്നാണ് എപ്പോഴും വിമർശനങ്ങൾ കൂടുതലായി ഉയരുന്നത്. എനിക്ക് പിന്തുണ നല്‍കുന്ന സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഒരു കൂട്ടം നിർമിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്’. നയൻതാര പറഞ്ഞു. 

nayanthara-actress
നയൻതാര, Image Credits: Instagram/nayanthara

സ്കിൻ കെയറിനൊപ്പം തന്നെ സന്തോഷവും വിശ്രമവും നൽകുന്ന പ്രവർത്തികൾക്കായും നയൻതാര സമയം കണ്ടെത്താറുണ്ട്. വായനയ്ക്കും താരത്തിന്റെ റുട്ടീനില്‍ വലിയ പങ്കുണ്ട്. സമ്മർദം നിയന്ത്രിക്കാനും ശ്രദ്ധ മെച്ചപ്പെടുത്താനും സമാധാനം വളർത്താനും വേണ്ടി മെഡിറ്റേഷൻ ചെയ്യാനും നയൻതാര മറക്കാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT