ADVERTISEMENT

വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന താരമാണ് എസ്തർ അനിൽ. പലപ്പോഴും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ രീതിയിലുള്ള വിമർശനവും താരം നേരിടാറുണ്ട്. ഇപ്പോൾ മനോഹരമായ ഓഫ്‌വൈറ്റ് ഔട്ട്ഫിറ്റില്‍ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് താരം.

ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. നെറ്റിൽ എംബ്രോയഡറി വർക്കുള്ളതാണ് താരത്തിന്റെ ബ്രാലെറ്റ് ക്രോപ്പ് ടോപ്പ്. വസ്ത്രത്തിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും ഉണ്ട്.

ester-sp1
Image Credit: _estheranil/ Instagram
ester-sp1
Image Credit: _estheranil/ Instagram

വസ്ത്രത്തിനിണങ്ങുന്ന വിധം മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ബ്ലഷിൻ ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. ഗോൾഡൻ ഷെയ്ഡ് കളറിലുള്ള വേവി ഹെയർ സ്റ്റൈലാണ്.

ester-sp2
Image Credit: _estheranil/ Instagram
ester-sp2
Image Credit: _estheranil/ Instagram

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഈലുക്കിൽ എസ്തർ വേറെ ലെവൽ’– എന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്കു വന്ന ഒരു കമന്റ്. ഇത് പഴയ ചിത്രം ആണല്ലോ, മികച്ച ചിത്രങ്ങൾ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ഫോട്ടോകൾ മാത്രമേയുള്ളൂ, സിനിമയില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും എത്തി.

English Summary:

Esther Anil Stuns in Bold Photoshoot, Sparks Social Media Frenzy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com