സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സ്പെയ്സ് എക്‌സുമായി ചേർന്ന് ജിയോ

Mail This Article
സ്പെയ്സ് എക്‌സുമായി ചേർന്ന് സ്റ്റാർലിങ്കിന്റെ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാൻ കരാറിലെത്തി ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്. ഈ സഹകരണം ജിയോയുടെ ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിട്ടു ഇന്ത്യയുടെ കണക്റ്റിവിറ്റി രംഗത്ത് ഒരു സുപ്രധാന മുന്നേറ്റം കുറിക്കുകയും ചെയ്തേക്കും.
സ്‌പെയ്സ് എക്‌സിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനങ്ങൾക്കായി അംഗീകാരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചാണ് ഈ കരാർ. ജിയോയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഓൺലൈൻ സ്റ്റോർഫ്രണ്ടുകൾ വഴിയും സ്റ്റാർലിങ്ക് സൊല്യൂഷൻസ് ലഭ്യമാക്കും. ഉപഭോക്തൃ സേവനം, ഇൻസ്റ്റലേഷൻ, ആക്റ്റിവേഷൻ എന്നിവ പിന്തുണയ്ക്കുന്നതിനുള്ള സംവിധാനവും സ്ഥാപിക്കും.

ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ എന്ന നിലയിലുള്ള ജിയോയുടെ സ്ഥാനവും, കുറഞ്ഞ ഭൗമ ഭ്രമണപഥത്തിലെ ഉപഗ്രഹ ശൃംഖലയുടെ ലോകത്തിലെ മുൻനിര ഓപ്പറേറ്റർ എന്ന നിലയിലുള്ള സ്റ്റാർലിങ്കിന്റെ സ്ഥാനവും പ്രയോജനപ്പെടുത്തും. ഗ്രാമീണവും വിദൂരവുമായ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം.
ഓരോ ഇന്ത്യക്കാരനും, എവിടെയാണെങ്കിലും, താങ്ങാനാവുന്ന വിലയിൽ അതിവേഗ ബ്രോഡ്‌ബാൻഡ് ലഭ്യമാക്കുക എന്നത് ജിയോയുടെ പ്രധാന മുൻഗണനയാണെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു പറഞ്ഞു. ഇന്ത്യയുടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായി സ്പെയ്സ് എക്സ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഗ്വിനെ ഷോട്ട്‌വെൽ പറഞ്ഞു.