സാമൂഹികനീതി വകുപ്പിലും അങ്കണവാടികളിലും ഒഴിവ്; അധ്യാപകർ, ടെക്നിക്കൽ സപ്പോർട്ട് ഉൾപ്പെടെ മറ്റ് അവസരങ്ങളും

Mail This Article
മികച്ച ജോലി നേടാൻ കൈനിറയെ അവസരങ്ങൾ! മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ടെക്നിക്കൽ സപ്പോർട്ട്, വർക്കർ, ഹെൽപർ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തസ്തികകളും, യോഗ്യതകളും;
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍
സാമൂഹികനീതി വകുപ്പിന്റെ പാലക്കാട് അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി കേന്ദ്രത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഏപ്രില്‍ 2ന്. 0491–2505791. dsjopkd@gmail.com
ജെആർഎഫ്
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ഒരു ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഏപ്രിൽ 9ന്. www.nitc.ac.in
അധ്യാപകർ
∙ സെന്റ്. ആൽബർട്സ് കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, അക്വാകൾചർ, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ, ഹിസ്റ്ററി, ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.alberts.edu.in.
∙ മട്ടാഞ്ചേരി കൊച്ചിൻ കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഹിന്ദി, ബിസിഎ അധ്യാപക ഒഴിവ്. കൊച്ചി പ്രദേശത്തുള്ളവർക്ക് മുൻഗണന. hr@thecochincollege.edu.in
ടെക്നിക്കൽ സപ്പോർട്ട്
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ– കേരളയിലെ ഐസിഎംആർ റിസർച് പ്രോജക്ടിൽ റിസർച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് ഒഴിവുകൾ. ഏപ്രിൽ10നകം ഓൺലൈനായി അപേക്ഷിക്കണം. ട്രാൻസ്ജെൻഡർ, ഇന്റർസെക്സ് വ്യക്തികൾക്കു മുൻഗണന. www.shsrc.kerala.gov.in. 0471–2323223.
വർക്കർ/ ഹെൽപർ
എറണാകുളം
∙കിഴക്കമ്പലം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരാകണം. പ്രായം: 46 നു താഴെ. യോഗ്യത: വർക്കർ (പത്താം ക്ലാസ് പാസ്), ഹെൽപർ (പത്താം ക്ലാസ് പാസാകരുത്). അപേക്ഷകൾ ഏപ്രിൽ10 വരെ വാഴക്കുളം ബ്ലോക്ക് ഓഫിസിലെ ഐസിഡിഎസ് ഓഫിസിൽ ലഭിക്കും. 94958 41372.
∙മഴുവന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപർ ഒഴിവുകൾ. പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 46 കവിയരുത്. അപേക്ഷ ഏപ്രിൽ 10 വരെ വടവുകോട് ഐസിഡിഎസ് ഓഫിസിൽ സ്വീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..