കെഎഎസ് വിജ്ഞാപനം: അപേക്ഷ ഏപ്രിൽ 9 വരെ

Mail This Article
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. ശമ്പള സ്കെയിൽ: 77,200–1,40,500. ഒഴിവ്: 31. നേരിട്ടുള്ള നിയമനത്തിന്റെ സ്ട്രീം–1ൽ11, തസ്തികമാറ്റം വഴിയുള്ള സ്ട്രീം–2, 3 എന്നിവയിൽ10 വീതം എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ9 രാത്രി12 വരെ.
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തി ലായിരിക്കും തിരഞ്ഞെടുപ്പ്. പ്രിലിമിനറി ഒബ്ജക്ടീവ് പരീക്ഷ ജൂൺ14ന് നടക്കും. 100 മാർക്ക് വീതമുള്ള 2 പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിൽ ഉൾപ്പെടുത്തുക. വിവരണാത്മക രീതിയിലുള്ള മെയിൻ പരീക്ഷ ഒക്ടോബർ17, 18 തീയതികളിൽ നടക്കും. 100 മാർക്ക് വീതമുള്ള 3 പേപ്പറുകളായിരിക്കും മെയിൻ പരീക്ഷയിലുണ്ടാകുക. 2026 ജനുവരിയിൽ ഇന്റർവ്യൂ പൂർത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന് ഒരു വർഷമാണ് കാലാവധി.
2019 നവംബർ 1നു പ്രസിദ്ധീകരിച്ച ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരം 3 സ്ട്രീമുകളിലായി 5,77,444 പേരാണ് അപേക്ഷ നൽകിയിരുന്നു.