Activate your premium subscription today
2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ട്വന്റി20 ക്രിക്കറ്റ് അടക്കം 5 കായികയിനങ്ങൾ ഉൾപ്പെടുത്താൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) മുംബൈയിൽ ചേർന്ന പൊതുയോഗം അനുമതി നൽകി. ഫ്ലാഗ് ഫുട്ബോൾ, ലക്രോസ് (സിക്സ്), സ്ക്വാഷ്, ബേസ്ബോൾ – സോഫ്റ്റ്ബോൾ എന്നിവയാണ് ക്രിക്കറ്റിനൊപ്പം ഒളിംപിക്സിൽ ഉൾപ്പെടുത്താൻ
ഹാങ്ചോ വേദിയായ പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ഏഷ്യാഡ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടം കുറിച്ച് ഇന്ത്യ. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിലെ സർവകാല റെക്കോർഡ് സൃഷ്ടിച്ചത്. 2018 ലെ ജക്കാർത്ത ഗെയിംസിൽ 16 സ്വർണമുൾപ്പെടെ 70 മെഡലുകൾ
ഈ വർഷത്തെ വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡിനു കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണു പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്നതാണു പുരസ്കാരം. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണു പുരസ്കാരം
വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ ഒൻപത് പേർക്കാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരങ്ങൾ. വൈദ്യശാസ്ത്രം കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവായ എംആർഎൻഎ വാക്സീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോയും
സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിനു നോർവീജിയൻ നാടകകൃത്തും നോവലിസ്റ്റുമായ യോൻ ഫോസെ അർഹനായി. ജീവിതസമസ്യകളെ ധ്യാനിക്കുന്ന ‘ഫോസെയുടെ രചനകൾ മൂകതയ്ക്കു സ്വരം നൽകി’യെന്നാണു സ്വീഡിഷ് അക്കാദമിയുടെ വിലയിരുത്തൽ. 10 ലക്ഷം ഡോളർ (ഏകദേശം 8.5 കോടി രൂപ) ആണു സമ്മാനത്തുക. നോർവീജിയനിലെ, ന്യൂ നോർവീജിയൻ
ഇറാനിൽ സ്ത്രീകളുടെ അവകാശപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിനു ഭരണകൂടം 12 വർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ച എൻജിനീയർ നർഗീസ് മുഹമ്മദി ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനത്തിന് അർഹയായി. നൊബേൽ സമാധാന പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇറാൻ വനിതയാണു നർഗീസ്. 2003 ൽ മനുഷ്യാവകാശപ്രവർത്തക ഷിറിൻ ഇബാദിക്കാണ് ആദ്യം ലഭിച്ചത്.
Results 1-6