Activate your premium subscription today
ചവറംപ്ലാവ് ∙ ജൈവ കീടനാശിനി തളിക്കാനും വള പ്രയോഗത്തിനും ഡ്രോണുമായി കൃഷി വകുപ്പും കൃഷി വിജ്ഞാന കേന്ദ്രവും. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലത്ത് മരുന്നുകൾ തളിക്കാൻ സംവിധാനം പ്രയോജനപ്പെടുത്താം. റാന്നി ബ്ലോക്കിൽ ആദ്യമായി അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിൽ പാസ്റ്റർ പി.സി.ചെറിയാന്റെ കൃഷിയിടത്തിൽ ഡ്രോൺ
ഭൂമിക്കും മണ്ണിനും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. മണ്ണിലിട്ടാൽ നശിക്കാതെ കാലങ്ങളോളം കിടക്കും. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമായി മാറും. കത്തിച്ചു കളയാമെന്ന് വച്ചാൽ വായു മലിനീകരണത്തിനും കാരണമാകുന്നു
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ രാസവളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 12 ശതമാനത്തിലധികം കുതിപ്പോടെ. ഓഹരിവില സെപ്റ്റംബറിന് ശേഷം ആദ്യമായി 1,000 രൂപയ്ക്ക് മുകളിലുമെത്തി.
ഈ വർഷം ജൂൺ 21ന് രേഖപ്പെടുത്തിയ 1,187 രൂപയാണ് ഫാക്ട് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. മാർച്ച് 14ന് വില 52-ആഴ്ചത്തെ താഴ്ചയായ 572.60 രൂപയിലും എത്തിയിരുന്നു. ജൂൺപാദത്തിൽ 62,000 കോടി രൂപയിലധികമായിരുന്നു വിപണിമൂല്യം
കർഷക താൽപര്യം മുൻനിർത്തി എൻപികെ കോംപ്ലക്സ് വളങ്ങളുടെയും മ്യൂറിയറ്റ് ഓഫ് പൊട്ടാഷിന്റെയും (എംഒപി) ഇറക്കുമതി ഇരട്ടിയാക്കാനുള്ള നീക്കവുമായി പൊതുമേഖലാ രാസവളം നിർമാതാക്കളായ ഫാക്ട്. കഴിഞ്ഞ വർഷം ഒരു ലക്ഷം ടൺ രാസവളമാണ് ഇറക്കുമതി ചെയ്തത്; ഈ വർഷം ലക്ഷ്യമിടുന്നത് 2 ലക്ഷം ടൺ. ഫാക്ട് ഉൽപാദിപ്പിക്കാത്ത വളങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.
കോടഞ്ചേരി∙ പഞ്ചായത്തും കൃഷിഭവനും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് പരിധിയിലെ 5 ക്ഷീരോൽപാദക സഹകരണ സംഘങ്ങളും ചേർന്നുള്ള ജൈവ വളം നിർമാണവും വിപണനവും നാടിനു മാതൃക. ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ, ക്ഷീര കർഷകരിൽ നിന്നു ശേഖരിക്കുന്ന ചാണകപ്പൊടി ട്രൈക്കോഡെർമയും വേപ്പിൻ പിണ്ണാക്കും ചേർത്ത് സമ്പുഷ്ടീകരിച്ച
നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.
കൊച്ചി∙ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് സിഎംഡി കിഷോർ രുങ്ട. ബംഗാൾ, ബിഹാർ, ഒഡിഷ, മഹാരാഷ്ട്ര വിപണികളാണ് ലക്ഷ്യം. പുതിയ പ്ലാന്റിൽ 28 തരം രാസവളങ്ങൾ
സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.
കളമശേരി ∙ 75 വർഷമായി ‘ഫാക്ട്’ ബ്രാൻഡിൽ കർഷകർക്കു മുന്നിൽ എത്തിയിരുന്ന വളങ്ങൾ ഇനിമുതൽ ‘ഭാരത് ’ ബ്രാൻഡിൽ വിപണിയിൽ. ‘ഒരു രാജ്യം, ഒരു വളം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്രാൻഡ് മാറ്റം. ഫാക്ടിന്റെ വളച്ചാക്കുകളിൽ നിറഞ്ഞുനിന്ന ഫാക്ടിന്റെ ബ്രാൻഡ് നാമവും ആനമാർക്ക് അടയാളവും പദ്ധതി നടപ്പിലാക്കിയപ്പോൾ അൽപമൊന്നു
Results 1-10 of 38