Activate your premium subscription today
ഹരിപ്പാട്(ആലപ്പുഴ) ∙ പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതാണു ഹൃദ്രോഗത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു അത്യാഹിതം. ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാലേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നൽകുക.
കോട്ടയം ∙ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന പൂവ് മുതൽ സമയക്രമത്തിൽ വരുത്തുന്ന മാറ്റം വരെ കൂടിയാലോചനകളില്ലാതെയാണ് ദേവസ്വം ബോർഡുകൾ നടപ്പാക്കുന്നതെന്ന് തന്ത്രി സമാജം സംസ്ഥാന അധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് പറഞ്ഞു. സാങ്കേതികത്വം പൂർണമായും അറിഞ്ഞവരോടു ചോദിക്കാതെ തിടുക്കപ്പെട്ട് എടുക്കുന്ന
രാജകുമാരി∙ കേരളത്തിലാകെ അരളിപ്പൂവിന് ശനിദശയാണെങ്കിലും സൂര്യകാന്തി പൂക്കൾ കാെണ്ട് ശുക്രദശ കൈവന്ന ഗ്രാമമാണ് ബൈസൺവാലി പഞ്ചായത്തിലെ മുട്ടുകാട്. ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട്ടിലെ ഒരേക്കറോളം പാടശേഖരത്തിൽ പുതിയവീട്ടിൽ ജിജോയെന്ന കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത സൂര്യകാന്തി കൃഷി ഇപ്പോൾ
അരളിപ്പൂവിന് കേരളത്തിൽ ‘ശനിദശ’യാണെങ്കിൽ തമിഴ്നാട്ടിൽ ‘ശുക്ര’നുദിച്ചിരിക്കുകയാണ്. വില ഇരട്ടിയായി ! തമിഴ്നാട്ടിലുടനീളം ക്ഷേത്രോത്സവ സീസൺ ആയതിനാൽ അരളി കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇന്നലെ കിലോയ്ക്ക് 500 രൂപയ്ക്കാണു തോവാള അടക്കമുള്ള പൂച്ചന്തകളിൽ അരളി വിൽപന നടന്നത്. കേരളത്തിൽ അരളിയുടെ വില 350–400 രൂപയിൽ നിന്ന് 200–150 രൂപ വരെയായി.
ഹരിപ്പാട് ∙ ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അർച്ചന പ്രസാദങ്ങളിലും അരളിപ്പൂ ഒഴിവാക്കിയത് നല്ലകാര്യമാണെന്നും ഇതു മൂലമുള്ള അപകടം ഒഴിവാക്കുന്നതിനു സഹായകമാകുമെന്നും അരളിപ്പൂ വിഷം ഉള്ളിൽ ചെന്നു മരിച്ചെന്നു കരുതുന്ന യുവതിയുടെ പിതാവ് പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ പറഞ്ഞു. അരളിപ്പൂവിന്റെയും
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ തീരുമാനിച്ചു. അർച്ചന, നിവേദ്യം എന്നിവയിൽ അരളിപ്പൂവ് ഉപയോഗിക്കില്ല.
നെടുങ്കണ്ടം∙ അരളി പൂക്കൾ കുപ്രസിദ്ധിയാർജിക്കുന്നതിനും മുൻപേ സംസ്ഥാനപാതയോരം സൗന്ദര്യവൽക്കരിക്കുന്നതിനായി ഉടുമ്പൻചോല പഞ്ചായത്ത് നട്ടത് 10,000 അരളിച്ചെടികൾ. കുമളി–മൂന്നാർ സംസ്ഥാന പാതയുടെ ഇരുവശവും ഫല വൃക്ഷങ്ങളും ഒപ്പം അരളിച്ചെടികളും വച്ചുപിടിപ്പിക്കുവാൻ 2019ലാണ് ഉടുമ്പൻചോല പഞ്ചായത്ത് പദ്ധതിയിട്ടത്. 20
Results 1-7