Activate your premium subscription today
കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ
പൂവിടാൻ മടിക്കുന്ന മാവുകൾക്ക് ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ മാസം വരെ കൾട്ടാർ (paclobutrazol) നൽകാം. ഇത് ചുവട്ടിൽ നൽകുന്നത് അടുത്ത സീസണിൽ മരങ്ങൾ പൂക്കാൻ സഹായിക്കും. മികച്ച ഫലത്തിനു സെപ്റ്റംബറിനകം ഇതു പ്രയോഗിക്കണം. മാവ് പുഷ്പിക്കുന്നതിനു പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയ
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം! ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...
കാസർകോട്∙ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാനിരുന്ന തേന്മാവ് വേരോടെ പിഴുതിമാറ്റി അടുക്കത്ത്ബയൽ ഗവ.യുപി സ്കൂൾ മുറ്റത്ത് പറിച്ചു നട്ടിട്ട് 2 വർഷം. പുനർ ജന്മത്തിൽ 2 വയസ്സ് പിന്നിട്ട് മാവിനു സമീപം ഇന്നലെ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും ഉൾപ്പെടെ ഒത്തു കൂടി ഓർമകൾ
വടകര ∙ 150ൽപ്പരം വർഷം പഴക്കമുള്ള മാവിനു വൃക്ഷ ചികിത്സ. ഈ രംഗത്ത് പ്രാവീണ്യം നേടിയ കോട്ടയം ബിനുവിന്റെ നേതൃത്വത്തിലാണ് വടകര ഐപിഎം ഡയറക്ടർ കൊടുവട്ടാട്ട് നരേന്ദ്രന്റെ വീട്ടിലെ മാവിന് ചികിത്സ നടത്തിയത്. മാവിൽ വളർന്ന ഇത്തിൾക്കണ്ണി വെട്ടി മാറ്റിയ ശേഷം മരം കഴുകി തുടച്ചു വിവിധ തരം മരുന്നുകൾ ചേർത്ത് കോറ
കുമരകം ∙ പതിറ്റാണ്ടുകളായി കുമരകത്തിനു രുചി പകർന്ന കുമരകം തേന്മാവു നാശത്തിന്റെ വക്കിൽ. ബസ്ബേയിൽ നിൽക്കുന്ന മാവിനു സംരക്ഷണമില്ലാതെ വന്നതോടെ കടുത്ത ചൂടിൽ കരിഞ്ഞുണങ്ങുന്നു.പുത്തൻകളം വീട്ടുകാർ തിരുവനന്തപുരത്ത് നിന്നു കൊണ്ടു വന്നു വച്ചുപിടിപ്പിച്ച മാവാണിത്. പഞ്ചായത്ത് ബസ്ബേയ്ക്കു പുരയിടം വാങ്ങിയപ്പോൾ
സിബിഐ അഡീഷനൽ എസ്പിയായി വിരമിച്ച പൊന്നാനി എരമംഗലം കാളിയത്തേൽ അബൂബക്കറുടെ വീട്ടുവളപ്പിലെ കോമാവ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഉമ്മയുടെ സ്നേഹവും ഓർമയുമാണ് അദ്ദേഹത്തിന് അതിലെ മാമ്പഴങ്ങൾ. എന്നാൽ, ഇത്തിൾക്കണ്ണിയും മറ്റും വളർന്ന് മാവിന്റെ ആരോഗ്യം ക്ഷയിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. വീടിനടുത്ത്
പുതുക്കാട് ∙ മാമ്പഴക്കാലത്തിനു നാടൻ മാമ്പഴങ്ങളുടെ സുഗന്ധമാണ്. നമ്മുടെ നാടിന്റെ സ്വന്തം മാമ്പഴമാണു ചന്ദ്രക്കാരൻ – അതിമധുരമുള്ള മുത്തിക്കുടിയൻ എന്നു വിളിക്കുന്ന കുഞ്ഞൻ മാമ്പഴം. ചില പഴയ ഓർമകൾക്കു ചന്ദ്രക്കാരന്റെ രുചിയും ഗന്ധവുമുണ്ട്. 1500 ചന്ദ്രക്കാരൻ തൈകൾ പ്രകൃതി കൃഷി രീതിയിൽ വളർത്തിയെടുക്കാൻ
മുതലമട ∙ മാവുകൾ പൂവിട്ടു തുടങ്ങുന്ന സമയത്തെ മഴ കാരണം പൂ കൊഴിയുന്നതും മാവുകൾ തളിരിടുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കാലാവസ്ഥയാണു മാംഗോ സിറ്റിയുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യം മാവു പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന സ്ഥലമാണ് മുതലമട. ഒക്ടോബർ,
മാവുമുത്തശ്ശിയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെത്തി. കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് സമീപം എടക്കരയിലെ വള്ളിക്കാപ്പിൽ വീടിനു മുറ്റത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാവിന്റെ പ്രായം നിർണയിക്കാനും അതുപോലെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പഠിക്കാനുമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ
Results 1-10 of 41