Activate your premium subscription today
ന്യൂഡൽഹി∙ ഉള്ളിയുമായി ‘കാണ്ഡ എക്സ്പ്രസ്’ ഇന്ന് ഡൽഹിയിൽ എത്തുന്നതോടെ വിലക്കയറ്റത്തിന് ശമനമാകുമെന്നു പ്രതീക്ഷ. ഏതാനും ആഴ്ചകളായി ഉള്ളിക്കു വില ഉയരുന്ന സാഹചര്യത്തിലാണു സർക്കാരിന്റെ ഇടപെടൽ. ഉത്തർപ്രദേശിലെ ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലേക്കും ‘ഉള്ളി ട്രെയിനുകൾ’ അയയ്ക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
മുംബൈ∙ ഉള്ളിക്കർഷകരുടെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ മഹാരാഷ്ട്രയിലെ എൻഡിഎ. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരായതാണ് ഒട്ടേറെ സീറ്റുകളിൽ തോറ്റതിനു കാരണമെന്ന വിലയിരുത്തലിനെ തുടർന്ന്, കഴിഞ്ഞ ദിവസം ഉള്ളി കയറ്റുമതിക്കുള്ള നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.
ഇനി കയറ്റുമതി കൂടുതൽ സജീവമാക്കാനും മെച്ചപ്പെട്ട വരുമാനം നേടാനും കർഷകർക്ക് സാധിക്കും. വരൾച്ചമൂലം ഉൽപാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുകയും ചെയ്തതോടെയായിരുന്നു കേന്ദ്രം കയറ്റുമതിക്ക് കഴിഞ്ഞ ഡിസംബറിൽ നിരോധനം ഏർപ്പെടുത്തിയത്.
ഈ മാസം ഇതുവരെ ഇന്ത്യ കയറ്റുമതി ചെയ്തത് 45,000 ടൺ സവാള. ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള കയറ്റുമതി കഴിഞ്ഞ ഡിസംബറിൽ നിരോധിച്ചിരുന്നു. ഈ മാസം നാലിനാണ് നിരോധനം നീക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് ആഭ്യന്തര വിപണിയിൽ സവാള വില നിയന്ത്രിച്ചു നിർത്തുന്നതിനാണ് കയറ്റുമതി നിരോധിച്ചത്.
യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നു കുറഞ്ഞവിലയ്ക്ക് ഉള്ളി കയറ്റിയയയ്ക്കുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. എന്നാൽ നയതന്ത്ര ചാനലുകൾ വഴി രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ ഇന്ത്യ കയറ്റുമതി അനുവദിക്കും.
4 രാജ്യങ്ങളിലേക്ക് 54,760 ടൺ ഉള്ളി കയറ്റുമതി നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ബംഗ്ലദേശ് (50,000 ടൺ), ബഹ്റൈൻ (3,000ടൺ), മൊറീഷ്യസ് (1,200 ടൺ), ഭൂട്ടാൻ (560 ടൺ) എന്നിങ്ങനെയാണ് കയറ്റുമതി എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.
ഇന്ത്യൻ സവാളയുടെ കയറ്റുമതി നിയന്ത്രണം 2024 മാർച്ച് 31 വരെ നീട്ടിയതോടെ യുഎഇയിൽ ഉള്ളി വില അഞ്ചിരട്ടിയായി. ഇന്ത്യൻ ഉള്ളി കിട്ടാനില്ലെന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽനിന്നുള്ള താരതമ്യേന ഗുണനിലവാരവും വിലയും കുറഞ്ഞ ഉള്ളി വൻ വില കൊടുത്തു വാങ്ങേണ്ടിയും വരുന്നു.
ന്യൂഡൽഹി∙ സവാള കയറ്റുമതി മാർച്ച് വരെ നിരോധിച്ചു കേന്ദ്രസർക്കാർ. വിലക്കയറ്റ സാധ്യത കണക്കിലെടുത്താണു നിരോധനം. പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്കു കയറ്റുമതി അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.
കാസർകോട്∙ എന്റെ നീരുള്ളീ.. ഈ പോക്കു പോയാൽ എവിടെ നിൽക്കും?. ഉള്ളി വില കുതിക്കുന്നതു കണ്ട് മൂക്കത്തു വിരൽവെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും.ഒരാഴ്ച കൊണ്ട് നീരുള്ളി(സവാള) വില ഇരട്ടിയിലേറെയായി ഉയർന്നു. കഴിഞ്ഞ വ്യാഴാഴ്ച 32 രൂപയുണ്ടായിരുന്ന ഒരു കിലോ നീരുള്ളിക്കു 68-70 രൂപയാണ് ഇന്നലത്തെ വില. ഓരോ ദിവസവും 10
Results 1-10 of 61