Activate your premium subscription today
മലയാള പുതുവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങൾക്ക് ഇടയിലായാണ് ചിങ്ങമാസം വരുന്നത്. കേരളീയരുടെ ദേശീയ ഉത്സവമായ ഓണം വരുന്നത് ഈ മാസത്തിലാണ്
ഇത്തവണ തിരുവോണം സാധാരണയിൽനിന്നു വൈകി ചിങ്ങം 30ന് (നാളെ) ആണല്ലോ. 1967, 1986, 2005 വർഷങ്ങളിലും സെപ്റ്റംബർ 15ന് ആയിരുന്നു തിരുവോണം. ചിങ്ങമാസത്തിൽ രണ്ടു തിരുവോണം വന്നാൽ രണ്ടാമത്തേതാണു പരിഗണിക്കുക. പിറന്നാൾ കണക്കാക്കുന്ന രീതിയിലാണ് ഓണവും കണക്കാക്കുന്നത്. ഇക്കൊല്ലം ചിങ്ങമാസത്തിന്റെ തുടക്കത്തിലും ഒരു തിരുവോണം വന്നിരുന്നു.
അശ്വതി:ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടി വരും. കാർഷികമേഖലയിൽ ആദായം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ വളരെ പരിശ്രമം വേണ്ടി വരും.
ആവണി അവിട്ടം 'ഉപക്രമം' എന്നും അറിയപ്പെടുന്നു, അതായത് വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം. ഇത് ബ്രാഹ്മണ സമൂഹത്തിന്റെ ഒരു പ്രധാന ആചാരമാണ്. ഹിന്ദു കലണ്ടറിലെ ശ്രാവണ പൗർണമിയിൽ ഇത് ആചരിക്കുന്നു. രക്ഷാബന്ധൻ ദിനവുമാണിത്. ഈ വർഷം ആവണി അവിട്ടം 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ്. ആവണി എന്ന വാക്ക് തമിഴ് മാസത്തെ
എന്നും പുലർച്ചെ കലപ്പയേന്തി തന്റെ കാളകളെ തെളിച്ച് അദ്ദേഹം നടക്കും. തന്റെ കാളകൾ വലിക്കുന്ന കലപ്പകൊണ്ട് അദ്ദേഹം നിലം പതിവായി ഉഴുതുമറിക്കുന്നു. ട്രാക്ടറുകൾ തലയെടുപ്പോടെ പായുന്ന പാടങ്ങൾക്കു ഇടയിൽ ആ ദൃശ്യം തലയുയർത്തി നിൽക്കും. ഒരു പക്ഷേ കടന്നപ്പള്ളിയിലെ കലപ്പയേന്തിയ കർഷകൻ നിങ്ങളെ കാലങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയേക്കാം. പുസ്തകത്താളുകളിലും കലണ്ടറുകളിലും നിങ്ങൾ കണ്ടുമറന്ന ഈ കാഴ്ച പരിയാരത്തിന്റെ അഭിമാനം. കാലാവസ്ഥാ വ്യതിയാനവും കാർഷിക വിപ്ലവങ്ങളും ഇഴകീറി പരിശോധിക്കുന്ന കാലത്ത് പുതിയ കൃഷിപാഠം നൽകുകയാണോ ഈ കലപ്പയേന്തിയ കർഷകൻ. കണ്ണൂർ ഏഴോം കണ്ണോം കുളവയലിൽ വെള്ളാത്തരത്തിലത്ത് വി. വാസുദേവൻ നമ്പൂതിരി കർഷകൻ മാത്രമല്ല. പഴമയുടെ കൃഷിയറിവു പത്തായപ്പുരയുടെ ഉടമയാണ് ഈ കർഷകൻ. കാളപൂട്ടലും കലപ്പയും ഇന്നും കൈവിടാതെ അദ്ദേഹം സൂക്ഷിക്കുന്നത് വെറുതേയല്ലതാനും. നിലവും നുകവും കലപ്പയും ഇന്നും വാസുദേവൻ നമ്പൂതിരി തറവാട്ടിൽ കരുതുന്നതിന് കാരണങ്ങൾ പലതുണ്ട്. കൃഷി ലാഭമല്ലെന്നും കൃഷിരീതി ആരോഗ്യകരമല്ലെന്നും ചർച്ചകൾ നടക്കുന്ന കാലത്ത് വാസുദേവൻ നമ്പൂതിരിയുടെ പാടത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്നത് എങ്ങും കിട്ടാത്ത കൃഷിയറിവുകളും. ഈ കാർഷിക വർഷത്തിന്റെ തുടക്കമായെത്തുന്ന ചിങ്ങപ്പുലരിയിൽ ആ അറിവുകൾ വാസുദേവൻ നമ്പൂതിരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃഷി രീതിയിൽ നിന്നു മാത്രമല്ല ജീവിതത്തിൽ
കോട്ടയം∙ ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ കണ്ണനെ കണി കാണാൻ നിരവധി പേരാണ് എത്തിയത്. വയനാട്ടിലെ വൻ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേൽക്കുന്നത്. സർക്കാർ
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു. അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2024 ഓഗസ്റ്റ് 16 വെള്ളിയാഴ്ച സൂര്യൻ കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇത് ചിങ്ങ രവിസംക്രമം എന്നാണ് അറിയപ്പെടുന്നത്.
കർഷകദിനമായ ചിങ്ങം ഒന്നിന് കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും കർഷകശ്രീ ഒരുക്കിയ ഫോട്ടോ കോണ്ടസ്റ്റിൽ സമ്മാനാർഹരായവരുടെ വിവരങ്ങൾ. പ്രദീപ് വലിയപറമ്പിൽ ശ്യാമ ശരത് സൗമ്യ സുരേഷ് ഹിൽസ്പാർക് കെന്നെൽ ഹരിതംബുരു ജയൻ ശ്രീഹരി കെ.പി. റീന പ്രേംദാസ് ബിജീഷ് മോഹൻ ജീന കെ ജോയി ടോജോ ടോമി ഷാനു മൊറയൂർ രമേഷ്
ചിങ്ങമാസമെന്നാൽ ഓണം മാത്രമല്ല, വിവാഹങ്ങളുടെയും കാലമാണ്. മഴ മാറി തെളിമയാർന്ന ഈ നാളുകളിൽ രണ്ടു വ്യക്തികൾ മാത്രമല്ല, രണ്ട് കുടുംബങ്ങൾ കൂടി ഒത്തുചേരുന്ന ആഘോഷ നാളുകൾ. എന്നാൽ ആഘോഷങ്ങള് കൊണ്ട് എല്ലാം കഴിഞ്ഞോ ? ഇല്ല. ആഹ്ളാദപ്രദമായ പുതിയോരു ജീവിതം തുടങ്ങുകയാണവിടെ. രണ്ടു പേര് ഒരുമിച്ചൊരു ജീവിതം
ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി. ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില് ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
കണ്ണൂർ ∙ പ്രളയവും കോവിഡുമെല്ലാം മറനീക്കിയ ഈ ചിങ്ങപ്പുലരിയിൽ പൂച്ചൂടി, പൂവിളിയുമായി കൃഷിയും കർഷകരുമെത്തും. ചിങ്ങം ഒന്നിലെ കർഷകദിനാചരണത്തിനായി എല്ലാ പഞ്ചായത്തുകളും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ എല്ലാ പഞ്ചായത്തുകളിലും കർഷകദിനാചരണ പരിപാടികൾ നടക്കും. ചിങ്ങമാസത്തെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കിയത് 10,000
Results 1-10 of 25