എന്നും പുലർച്ചെ കലപ്പയേന്തി തന്റെ കാളകളെ തെളിച്ച് അദ്ദേഹം നടക്കും. തന്റെ കാളകൾ വലിക്കുന്ന കലപ്പകൊണ്ട് അദ്ദേഹം നിലം പതിവായി ഉഴുതുമറിക്കുന്നു. ട്രാക്ടറുകൾ തലയെടുപ്പോടെ പായുന്ന പാടങ്ങൾക്കു ഇടയിൽ ആ ദൃശ്യം തലയുയർത്തി നിൽക്കും. ഒരു പക്ഷേ കടന്നപ്പള്ളിയിലെ കലപ്പയേന്തിയ കർഷകൻ നിങ്ങളെ കാലങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയേക്കാം. പുസ്തകത്താളുകളിലും കലണ്ടറുകളിലും നിങ്ങൾ കണ്ടുമറന്ന ഈ കാഴ്ച പരിയാരത്തിന്റെ അഭിമാനം. കാലാവസ്ഥാ വ്യതിയാനവും കാർഷിക വിപ്ലവങ്ങളും ഇഴകീറി പരിശോധിക്കുന്ന കാലത്ത് പുതിയ കൃഷിപാഠം നൽകുകയാണോ ഈ കലപ്പയേന്തിയ കർഷകൻ. കണ്ണൂർ ഏഴോം കണ്ണോം കുളവയലിൽ വെള്ളാത്തരത്തിലത്ത് വി. വാസുദേവൻ നമ്പൂതിരി കർഷകൻ മാത്രമല്ല. പഴമയുടെ കൃഷിയറിവു പത്തായപ്പുരയുടെ ഉടമയാണ് ഈ കർഷകൻ. കാളപൂട്ടലും കലപ്പയും ഇന്നും കൈവിടാതെ അദ്ദേഹം സൂക്ഷിക്കുന്നത് വെറുതേയല്ലതാനും. നിലവും നുകവും കലപ്പയും ഇന്നും വാസുദേവൻ നമ്പൂതിരി തറവാട്ടിൽ കരുതുന്നതിന് കാരണങ്ങൾ പലതുണ്ട്. കൃഷി ലാഭമല്ലെന്നും കൃഷിരീതി ആരോഗ്യകരമല്ലെന്നും ചർച്ചകൾ നടക്കുന്ന കാലത്ത് വാസുദേവൻ നമ്പൂതിരിയുടെ പാടത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്നത് എങ്ങും കിട്ടാത്ത കൃഷിയറിവുകളും. ഈ കാർഷിക വർഷത്തിന്റെ തുടക്കമായെത്തുന്ന ചിങ്ങപ്പുലരിയിൽ ആ അറിവുകൾ വാസുദേവൻ നമ്പൂതിരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃഷി രീതിയിൽ നിന്നു മാത്രമല്ല ജീവിതത്തിൽ

loading
English Summary:

Oxen Over Engines: This Kerala Farmer's Traditional Farming Methods Offer a Lesson in Sustainability

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com