Activate your premium subscription today
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
തെല്ലു മാറ്റങ്ങളോടെയാണെങ്കിലും വിവിധഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിവേകത്തിന്റെ മുന്നറിയിപ്പാണിത്. ശ്രീരാമൻ വിവേകശാലിയായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. സ്വർണമാൻ ഉണ്ടാകുക സാധ്യമല്ലെന്നു രാമനറിയാം. എന്നിട്ടും സ്വർണമാനിന്റെ കപടവേഷം പൂണ്ട് കൺമുന്നിലെത്തിയ മാരീചൻ, രാമനെ പ്രലോഭിപ്പിച്ചു. അമ്മാവൻ മാരീചനെ സ്വർണമാനിന്റെ വേഷത്തിലയച്ച രാവണൻ, സന്ന്യാസിയുെട കപടവേഷത്തിൽ ചെന്നു സീതയെ അപഹരിച്ചത് രാമായണത്തിലെ വൻവഴിത്തിരിവായി. കപടവേഷങ്ങൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ഈ കഥാഭാഗത്തിനുണ്ടല്ലോ. ഗൗതമമുനിയുടെ വിശ്വമോഹിനിയായ പത്നി അഹല്യയെക്കണ്ടു മോഹിച്ച ദേവേന്ദ്രൻ, ഗൗതമമുനിയുടെ തന്നെ രൂപം കൃത്രിമമായി സ്വീകരിച്ച് അത്യാചാരം ചെയ്തു. സത്യം പിന്നീടു തിരിച്ചറിഞ്ഞ മുനി കോപാകുലനായി ദേവേന്ദ്രനെ അതികഠിനമായി ശപിച്ചു. പൗരുഷം നഷ്ടപ്പെട്ടു പരിഹാസ്യനായി ദേവേന്ദ്രനു കഴിയേണ്ടിവന്നു.
എല്ലാവർക്കും ഒരേ വശ്യതയോ ഗാംഭീര്യമോ ഉണ്ടാകണമെന്നില്ല. തങ്ങളുടെ നൈസർഗിക മികവുകൊണ്ട് ആളുകളെ വിരൽത്തുമ്പിൽ നിർത്തുന്നവരുണ്ടാകും, അവരെ മാസ്മരിക വലയത്തിലാക്കുന്നവരുണ്ടാകും. അവർ തെളിക്കുന്ന വെളിച്ചത്തിലൂടെ അനേകർ നടന്നു നീങ്ങുന്നുമുണ്ടാകും. അവരുടെ യോഗ്യതയെയും കരുത്തിനെയും ചോദ്യം ചെയ്യുന്നവരുടെ മനോഭാവമാണ് പരിശോധിക്കപ്പെടേണ്ടത്.
സ്വയം നിയന്ത്രണശേഷിയുടെ അളവു പരിശോധിക്കാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി. എപ്പോഴൊക്കെ യാണ് പ്രകോപിതനാകുന്നത്, ആരുടെയൊക്കെ മുൻപിലാണ് അതൃപ്തി പ്രകടിപ്പിക്കുന്നത്, പദവിയോ പ്രവൃത്തിയോ ചോദ്യം ചെയ്യപ്പെട്ടാലുള്ള പ്രതികരണം എങ്ങനെ, അപമര്യാദയായി പെരുമാറുന്നവരെ എങ്ങനെ നേരിടും, മനസ്സ് നിയന്ത്രണാതീതമായാൽ ഉപയോഗിക്കുന്ന വാക്കുകളും ചെയ്യുന്ന കാര്യങ്ങളും എന്തൊക്കെ
സങ്കുചിത സങ്കൽപങ്ങൾക്കുള്ളിൽനിന്ന് ആളുകളെ വിലയിരുത്താതിരുന്നാൽ ആരോഗ്യകരവും അർഥപൂർണവുമായ സമ്പർക്കങ്ങളുണ്ടാകും.
വീട്ടിൽ ഒട്ടും ഇടമില്ല എന്നതാണ് അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും നാലു കുട്ടികൾക്കുംകൂടി താമസിക്കാൻ ബുദ്ധിമുട്ട്. എല്ലാം കേട്ട ഗുരു പറഞ്ഞു: നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്കു മാറ്റൂ. അൽപം മടി കാണിച്ചെങ്കിലും അയാൾ അതുപോലെ ചെയ്തു. പിറ്റേന്നു ഗുരുവിനോടു പറഞ്ഞു: വീട്ടിൽ കൂടുതൽ
തനിക്കനുയോജ്യനായ വ്യക്തിയാണോ, പ്രതികൂല സാഹചര്യങ്ങളിലും അനിഷ്ട സന്ദർഭങ്ങളിലുമുള്ള പെരുമാറ്റരീതി എങ്ങനെയാണ്, പരസ്പര വളർച്ചയ്ക്ക് ഉതകുമോ അതോ മുളയിലേ നുള്ളണോ തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ക്രിയാത്മകമാകുന്നുണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾ തുടങ്ങേണ്ടതുള്ളൂ, തുടരേണ്ടതുള്ളൂ.
പല കാരണങ്ങളുടെ പേരിൽ ബന്ധങ്ങൾ രൂപപ്പെടും; ഒരിടത്തു ജനിച്ചതുകൊണ്ടും ഒരിടത്തു തൊഴിലെടുത്തതുകൊണ്ടും ഒരേ ദിശയിൽ സഞ്ചരിക്കുന്നതുകൊണ്ടുമെല്ലാം. ചിലർ വന്നു കണ്ട് മടങ്ങും, ചിലർ സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതിക്കുള്ളിൽ ഒപ്പം നിൽക്കും, ചിലർ ഹൃദയങ്ങളിൽ ചേക്കേറും. എത്ര വലിച്ചെറിഞ്ഞാലും പോകാത്ത ചില ആളുകളുണ്ട്. എത്ര പുറത്താക്കിയാലും എന്നന്നേക്കുമായി വാതിലടയ്ക്കാത്തവരുമുണ്ട്. അവരുടെയിടയിലുള്ളതാണ് യഥാർഥ അടുപ്പം. ഏത് അകലത്തിനും അതർഹിക്കുന്ന ദൂരപരിധിയും സമയപരിധിയുമുണ്ട്. അതിനപ്പുറത്തേക്ക് അതു നീളാൻ പാടില്ല.
പഴയൊരു പെട്ടിക്കഥ കേൾക്കുക. ഗ്രീക്ക് പുരാണത്തിലെ കഥ. പ്രോമിത്യൂസ് എന്ന ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യവർഗത്തിനു നൽകി. അത് സെയൂസിന് (ദേവേന്ദ്രന്) തീരെ പിടിച്ചില്ല. അന്ന് മനുഷ്യവർഗത്തിൽ പുരുഷന്മാർ മാത്രമായിരുന്നു. പ്രോമിത്യൂസിന് കഠിനശിക്ഷ പലതും നൽകി. അഗ്നി സ്വീകരിച്ച മനുഷ്യവർഗത്തിനും നൽകണം കഠിനശിക്ഷ. അതിനായി പാൻഡോറ (Pandora) എന്ന അതിസുന്ദരിയെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചു. അവളുടെ കയ്യിൽ അടച്ച ഒരു പെട്ടിയും കൊടുത്തു. അത് തുറന്നുപോകരുതെന്ന നിർദേശവും നൽകി. പ്രോമിത്യൂസിന്റെ സഹോദരൻ എപിമീത്യൂസ് പാൻഡോറയുടെ രൂപലാവണ്യത്തിൽ മയങ്ങി, അവളെ വിവാഹം ചെയ്തു. ജിജ്ഞാസയെ ചെറുക്കാനാവാഞ്ഞ പാൻഡോറ ആ പെട്ടി തുറന്നു. അസൂയ, ദുരാഗ്രഹം, വെറുപ്പ്, വേദന, രോഗം, ദുരിതം, ദാരിദ്ര്യം, യുദ്ധം തുടങ്ങി എല്ലാ തിന്മകളും പുറത്തുചാടി. പാൻഡോറ തിടുക്കത്തിൽ പെട്ടി അടച്ചപ്പോൾ പ്രതീക്ഷ മാത്രം അതിൽപ്പെട്ടു. അങ്ങനെ ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പാൻഡോറയെന്ന സ്ത്രീയും അവളുടെ പെട്ടിയും ആണെന്ന് വ്യാഖ്യാനം. പെട്ടിയല്ല ഭരണി എന്നർഥമുള്ള ‘പിതോസ്’ എന്ന ഗ്രീക്ക് പദം വിവർത്തനത്തിൽ തെറ്റി പെട്ടിയായിപ്പോയതാണ്. കഥ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമുണ്ട്.
ശ്രേഷ്ഠമായതിനെ പുറത്തെടുക്കാൻ കഴിവുള്ള ആളുകൾ സമയം ചെലവഴിച്ചാൽ മികവ് സ്വാഭാവികമായി ഉടലെടുക്കും. മെച്ചപ്പെടുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലാതെ വരും. നല്ലതു മാത്രമേ സ്വീകരിക്കൂ എന്ന നിർബന്ധമുള്ളവർക്കു നല്ലതിനെ രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
Results 1-10 of 136