സ്വന്തം വീടും നാടും വിട്ട് മറ്റൊരു ദേശത്ത് താമസമാക്കാൻ യോഗമുള്ള നക്ഷത്രമാണ് തൃക്കേട്ട. മനക്കരുത്ത് പ്രകടിപ്പിക്കുമെങ്കിലും ഉള്ളിൽ ധൈര്യം കുറവായിരിക്കും. ഒരു ജോലിയിൽ തന്നെ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. എങ്കിലും പ്രവർത്തന നിരതരായ ഇവർ കർമരംഗത്ത് ശോഭിക്കും.താൽപര്യം തോന്നുന്ന വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കും. ഈ നക്ഷത്രക്കാർ ബുദ്ധിശാലികൾ ആയിരിക്കും. തൃക്കേട്ടയിൽ പിറന്ന സ്ത്രീകൾക്ക് ദാമ്പത്യം പൊതുവേ സംതൃപ്തമെങ്കിലും പുത്രശോകത്താൽ വലയുന്ന സന്ദർഭങ്ങൾ ഉണ്ടാകാം.