ADVERTISEMENT

അനിഴം: അഹോരാത്രം പ്രവർത്തിക്കുന്നതു വഴി ഏറ്റെടുത്ത കാര്യങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

തൃക്കേട്ട: വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിശേഷപ്പെട്ട ദേവാലയ ദർശനത്തിനുള്ള അവസരം വന്നു ചേരുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

മൂലം:ഔദ്യോഗിക മേഖലകളിൽ അനുകൂല സ്ഥലംമാറ്റയോഗം കാണുന്നു. പഠിച്ചവിഷയത്തോടനുബന്ധമായ മേഖലകളിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

പൂരാടം:വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. വിദേശത്തു നിന്നു വന്നവർക്ക് പുനർനിയമനം ലഭിക്കുന്നതു വഴി തിരികെ ജോലിയിൽ പ്രവേശിക്കുവാനുള്ള യോഗം കാണുന്നു. ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur October 2024, Anizham, Thriketta, Moolam, Pooradam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com