Activate your premium subscription today
മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്നവയാണ് വ്രതങ്ങൾ.പ്രദോഷം , ഏകാദശി, ഷഷ്ഠി , പൗർണമി , അമാവാസി , വാരവ്രതങ്ങൾ , നവരാത്രി, ശിവരാത്രി, മണ്ഡലകാലം, തിരുവാതിര എന്നിങ്ങനെ വ്രതങ്ങൾ പലതുണ്ട്. ഓരോ വ്രതങ്ങൾക്കും ഓരോ ഫലസിദ്ധിയാണുള്ളത്. പൊതുവെ ദശാപഹാര ദോഷശമനം , ആഗ്രഹ പൂർത്തീകരണം, കുടുംബൈശ്വര്യം എന്നിവയാണ് വ്രതാനുഷ്ഠാന ഫലങ്ങൾ.
വൃശ്ചിക മാസത്തിലെ കാർത്തിക ദേവിയുടെ ജന്മനാളാണ്. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് ഡിസംബർ 13 വെള്ളിയാഴ്ചയാണ്. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്യ്രദു:ഖശമനത്തിനും കാരണമാകുന്നു.
തുലാമാസത്തിൽ വരുന്ന ശുക്ലപക്ഷത്തിലെ ആറാമത്തെ ദിവസം അഥവാ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമനുഷ്ഠിച്ച് ദേവനെ ആരാധിച്ച് സ്കന്ദന്റെ അനുഗ്രഹം തേടുന്നു.
നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്.
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.
ഏകാദശികളില് ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്. 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ചയാണ് ഈ വർഷത്തെ അജഏകാദശി അനുഷ്ഠിക്കേണ്ടത്. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ സർവ പാപങ്ങളും അകലും എന്നാണ് വിശ്വാസം . എല്ലാ ഏകാദശി
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച പ്രദോഷം വരുന്നു. അന്നേദിവസം ശ്രവണ മാസത്തിൽ വരുന്ന മുപ്പെട്ടു ശനി പ്രദോഷവും ചിങ്ങമാസം മാസം ഒന്നാം തീയതിയും കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
ശ്രാവണ മാസം ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ.
ഈ മാസത്തെ സങ്കഷ്ടി ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 24 ബുധനാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെയും നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരുടെയും ആത്മീയവും ആരോഗ്യപരവും സാമ്പത്തികവുമായ ഉന്നതി ഉറപ്പുവരുത്താം.
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. 2024 ജൂലൈ 12 വെള്ളിയാഴ്ച കുമാരഷഷ്ഠി വ്രതം വരുന്നു. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചത് ഈ ഷഷ്ഠി
ആഷാഢ മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പതു ദിവസങ്ങളാണ് ആഷാഢ നവരാത്രിയായി ആഘോഷിക്കുന്നത്. ആഷാഢ ഗുപ്ത നവരാത്രി, ശാകംഭരീ നവരാത്രി, ഗായത്രീ നവരാത്രി എന്നും ഇത് അറിയപ്പെടുന്നു. ഉത്തരേന്ത്യയിലും തമിഴ്നാട്, കർണാടക എന്നിവടങ്ങളിലും ഇത് ആചരിക്കാറുണ്ട്. ഐശ്വര്യപൂർണമായ ഭാവി കൈവരിക്കുന്നതിന് ഈ
Results 1-10 of 136