Activate your premium subscription today
വിമാനത്തിൽ നിന്നു പാരഷൂട്ടുപയോഗിച്ച് താഴേക്കു ചാടുന്നത് ഇന്ന് അത്ര അസാധാരണമല്ല. വിനോദപരിപാടികളുടെ ഭാഗമായും സാഹസികതയുടെ ഭാഗമായുമൊക്കെ ഇങ്ങനെ ചാടുന്നവർ ധാരാളമുണ്ട്. പാരഷൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് ആദ്യമായി ചാടിയ വനിത ആരെന്നറിയുമോ? അതാണു ജോർജിയ ബ്രോഡ്വിക്. യുഎസിലെ നോർത്ത് കാരലീനയിലാണ് ജോർജിയ
എട്ടുപതിറ്റാണ്ടുകൾക്ക് മുൻപ് വിമാനയാത്രയ്ക്കിടെ മറഞ്ഞ പ്രശസ്ത വൈമാനിക അമേലിയ ഇയർഹാർട്ടിന്റെ വിമാനം കടലിനടിയിൽ സ്ഥിതി ചെയ്യുന്നെന്നും അതു കണ്ടെത്തിയതായും ഈ വർഷം ജനുവരിയിൽ അഭ്യൂഹമുയർന്നിരുന്നു. പസിഫിക് സമുദ്രത്തിൽ അഞ്ചുകിലോമീറ്റർ താഴ്ചയിൽ വിമാനം കിടപ്പുണ്ടെന്ന് യുഎസിലെ സൗത്ത് കാരലീന
ലിത്വാനിയൻ തലസ്ഥാനമായ വില്നിയസിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ജർമൻ ചരക്ക് വിമാനം പുലർച്ചെ തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം.
തുർക്കിയിലെ അന്റാലിയയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചു.
ഫുജൈറ ∙ യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ തീരത്താണ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈഡ്രോളിക് തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് അധികം വൈകാതെയാണ് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചക്രങ്ങൾ അകത്തേക്കു വലിക്കാൻ സാധിക്കാതെ വന്നതോടെ രണ്ടര മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളിയുെട ആകാശത്ത് വട്ടമിട്ടു പറന്നു. എന്തായിരുന്നു അടിയന്തര ലാൻഡിങ്ങിനു കാരണമായ തകരാർ?
എന്തിനും ഏതിനും ആഗോളതാപനത്തെ പഴിക്കുന്ന രീതി വർധിച്ചു വരികയാണ്. എന്നാൽ ഇവിടെ പറയാൻ ശ്രമിക്കുന്നത് താപനത്തിന്റെ ഒരു കാണാപ്പുറത്തെക്കുറിച്ചാണ്. ഹിമാലയത്തിൽ അഞ്ചരപതിറ്റാണ്ട് മുമ്പ് ഉണ്ടായ വിമാനദുരന്തത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും മഞ്ഞുപാളികളെ തുടച്ചു മാറ്റി പുറത്തുവന്ന വാർത്തയാണ് ഇതിന് ആധാരം. ആൽപ്സ് പർവത നിരയിലെ മോണ്ട് ബ്ലാങ്ക് മഞ്ഞുമലയിൽ ഇടിച്ച് 1966ൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോൾ ധാരാളമായി കണ്ടെടുക്കുന്നു. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രസത്യം? 1971 മുതൽ 2002 വരെ 30 വർഷത്തെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 0.77 ഡിഗ്രി സെൽഷ്യസ് മുതൽ 0.86 ഡിഗ്രി വരെ ശരാശരി താപനില ഹിമാലയത്തിൽ മാത്രം വർധിച്ചു. ആൽപ്സ് പർവതനിരകളിലെ മഞ്ഞും താപനം മൂലം ഉരുകുന്നു. ഇങ്ങനെ മഞ്ഞുരുകുമ്പോൾ കാലം മൂടി വച്ച പലതും പുറത്തേക്കു വെളിപ്പെട്ടു വരുന്നു. ദുരന്തങ്ങളിൽപ്പെട്ടും അല്ലാതെയും മഞ്ഞുമൂടിപ്പോയ രഹസ്യങ്ങളും സമസ്യകളും മറനീക്കി പുറത്തുവരുന്നു. ഉയരമേറിയ പർവതങ്ങളിൽ, ആഗോള താപനത്തിൽ മഞ്ഞുരുകുന്നതുമൂലം ഹിമജലത്തടാകങ്ങളും മറ്റും രൂപപ്പെടുന്നതായാണ് കണ്ടെത്തൽ. ഇവ നിറഞ്ഞു കവിയുന്നതോടെ ജലത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും മഞ്ഞുതടാകം അണപൊട്ടിയൊഴുകി പ്രളയവും മണ്ണിടിച്ചിൽ ദുരന്തവും ഉണ്ടായേക്കാമെന്നും ഹിമാലയൻ ഭൗമഘടനയെപ്പറ്റി പഠിക്കുന്ന ഗവേഷകരും സ്ഥാപനങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പത്തനംതിട്ട ∙ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈനികൻ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ സംസ്കാരം ഇന്നു നടക്കും.
1968 ഫെബ്രുവരി ഏഴിന് കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായ വിമാനത്തിലെ മൂന്നു യാത്രക്കാരുടെ മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ വീണ്ടും ചർച്ചകളിലെത്തുകയാണ് അന്റോനോവ് എൻ–12 എന്ന വിമാനം. ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യഘടകമായിരുന്നു എഎൻ–12 എന്ന
പത്തനംതിട്ട ∙ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാന അപകടത്തിൽ കാണാതായ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ തോമസ് ചെറിയാന്റെ ഇന്മനാടായ ഇലന്തൂരിലെത്തിക്കുമെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു.തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.
Results 1-10 of 153