Activate your premium subscription today
ന്യൂഡൽഹി ∙ ഏഴു ദിവസത്തിനിടെ നൂറോളം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിൽ. ഇന്നലെ മാത്രം 25 വിമാനങ്ങൾക്കു ബോംബ് ഭീഷണിയുണ്ടായി. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ എന്നിവയുടെ ആറു വീതം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ചില വിദേശ വിമാന സർവീസുകൾക്കും ഭീഷണിയുണ്ടായി. ഇന്നലെ ഭീഷണി ലഭിച്ചവയിൽ വിസ്താരയുടെ ഡൽഹി-ഫ്രാങ്ക്ഫർട്ട് വിമാനം പാക്കിസ്ഥാൻ വ്യോമപാത പിന്നിട്ട ശേഷം ഡൽഹിയിലേക്കു തിരികെയെത്തിക്കുകയായിരുന്നു.
കഴിഞ്ഞ മാസം എട്ടിനു തിരുവനന്തപുരം വിമാനത്താവളത്തിൽ സർവീസുകളുടെയും കാർഗോ നീക്കത്തിന്റെയും താളം തെറ്റിച്ച് എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാരുടെ അപ്രതീക്ഷിത സമരം തുടങ്ങിയതോടെ സർവീസുകൾ 30 മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകി. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ പങ്കു ചെറുതല്ല.
ആലപ്പുഴ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയ സംഭവത്തിൽഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ടാണ്കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ
കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിൻറെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുക്കളാണ് 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്നത്. 1. എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ) 2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ്
ന്യൂഡൽഹി ∙ വിമാനനിരക്കു വർധന സംബന്ധിച്ച് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ വിഷയം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു (എഎഐ) നിർദേശം നൽകി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ മേൽക്കൂരയുടെ ഭാഗം തകർന്നു വീണ് ഒരാൾ മരിച്ച പശ്ചാത്തലത്തിലാണു നിർദേശം.
ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ശക്തമായ കാറ്റിലും മഴയിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണു തന്റെ മുഖ്യപരിഗണനയെന്നും ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. അഞ്ചാം സ്ഥാനത്തായിരുന്നു. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ബ്രസീലിനെയും ഇന്തൊനീഷ്യയെയും മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്.
ന്യൂഡൽഹി∙ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ കർമങ്ങൾ നടത്തി ടിഡിപി മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു. മാത്രമല്ല, ശുഭസമയമായി കണക്കാക്കിയ ഉച്ചയ്ക്ക് 1.11ന് പേപ്പറിൽ 21 തവണ ‘ഓം ശ്രീറാം’ എന്ന് എഴുതുകയും ചെയ്തു. മുൻ വ്യോമയാന മന്ത്രി
Results 1-10 of 85