Activate your premium subscription today
ഡ്രൈവിങ് ലൈസൻസിനു പ്രബേഷൻ കാലയളവ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നു ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് പാസായാൽ പ്രബേഷനറി ലൈസൻസ് നൽകും. തുടർന്നുള്ള 6 മാസമോ ഒരു വർഷമോ നീളുന്ന പ്രബേഷൻ കാലയളവിൽ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ യഥാർഥ ലൈസൻസ് നൽകൂ. യാത്ര അപകടരഹിതമാക്കി പുതിയ
ദുബായ് ∙ പരമ്പരാഗത എമിറാത്തി വസ്ത്രമായ അബായ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ? എന്നാൽ അതും യാഥാർഥ്യമായിരിക്കുന്നു. ഇന്ത്യൻ യുവതിയായ ഫൗസിയ സഹൂറാണ് 22 ചക്രങ്ങളുള്ള ട്രക്ക് ഓടിച്ച് ചരിത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്. ഹെവി ലൈസൻസ് നേടുന്ന രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ
തൊടുപുഴ∙ മൂന്നാർ - പൂപ്പാറ ഗ്യാപ് റോഡിൽ സുഹൃത്തുക്കളുമൊത്ത് അപകടകരമായി വാഹനമോടിച്ച കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ ഋതുകൃഷ്ണൻ ഇന്നലെ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു മുൻപിൽ ഹാജരായി. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പിൻവശത്തെ ഡോർ വിൻഡോയിൽ കൂടി ശരീരവും തലയും കയ്യും പുറത്തിട്ട് മറ്റു വാഹനങ്ങൾക്കും
കാക്കനാട്∙ ഡ്രൈവിങ് സ്കൂളുകാർ സഹകരിക്കാത്തതിനാലും പരീക്ഷാർഥികൾ ഹാജരാകാത്തതിനാലും ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് ഇന്നലെയും മുടങ്ങി.പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിക്കെതിരെയാണ് പ്രതിഷേധം. പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. അന്നും ഡ്രൈവിങ്
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു യൂണിയനുകൾ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് അടൂരിൽ ടെസ്റ്റ് നടത്താതെ അധികൃതർ തിരിച്ചുപോയി.
ഡ്രൈവിങ് പരിശീലനം നൽകാൻ കെഎസ്ആർടിസി കേരളത്തിലെമ്പാടും സ്കൂളുകൾ ആരംഭിക്കുകയാണ്. ഇതിനെക്കുറിച്ച് ഡ്രൈവിങ് സ്കൂളുകളുടെ പ്രതികരണം എന്താകും? തിരുവനന്തപുരത്ത് 22 വർഷമായി പ്രവർത്തിക്കുന്ന ‘മേടയിൽ’ ഡ്രൈവിങ് സ്കൂൾ ഉടമ റോജിൻ സോമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ഗതാഗത മന്ത്രി ഗണേഷ്കുമാറിന് ഫുൾ സപ്പോർട്ട്, കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ തുടങ്ങിയാൽ അതിന്റെ നേട്ടം എനിക്കുമുണ്ടാവും’’. പുതിയ ഡ്രൈവിങ് സ്കൂള്‍, അതും സർക്കാർതലത്തിൽ വന്നാൽ നിലവിലെ സ്കൂൾ നടത്തിപ്പുകാർക്ക് ആശങ്കയല്ലേ വേണ്ടത്, പിന്നെന്തുകൊണ്ടാണ് ഇത്തരമൊരു മറുപടി? അതിനുള്ള ഉത്തരവും റോജിന്റെ പക്കലുണ്ട്. നിലവിൽ കേരളത്തിലെ ഡ്രൈവിങ് സ്കൂളുകളുടെ അവസ്ഥയെ കുറിച്ചും പുതിയ മാറ്റങ്ങൾ നടപ്പിലായാൽ ഉണ്ടാവുന്ന ഗുണങ്ങളെ കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ പ്രതികരിക്കുകയാണ് റോജിൻ സോമൻ.
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും. എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.
ഏതെങ്കിലും ഡ്രൈവിങ് സ്കൂളിൽ പോയി വളയം പിടിക്കാൻ പഠിച്ച് ‘ഠപ്പേ’ന്നു ലൈസൻസ് എടുക്കാമെന്നു കരുതുന്നവർക്കു മുട്ടൻ പണി വരുന്നു. ‘എച്ച്’ എടുക്കലും ‘എട്ട്’ എടുക്കലും എല്ലാം പഴങ്കഥയാകും. അപകടമില്ലാതെ വണ്ടി ഓടിക്കാനും ഗതാഗത നിയമങ്ങളെല്ലാം കാണാപ്പാഠവും പഠിപ്പിച്ച ശേഷമേ ഇനി ലൈസൻസുള്ളു. ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ വണ്ടി ഉള്ളംകൈയ്യിൽ അറിയുന്നതിനുള്ള കോഴ്സ് പാസായാൽ മാത്രമേ ഇനി ലൈസൻസുള്ളുവെന്നു ചുരുക്കം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കി വിജയിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിയിലേക്കു കേരളവും കടക്കുകയാണ്. അതിന്റെ ആദ്യപടിയായി മോട്ടർ വാഹന വകുപ്പ് ഓരോ ഓഫിസ് പരിധിയിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന്റെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്വന്തമായി സാധനങ്ങള്‍ വാങ്ങുന്നതുപോലെ ഓരോ കാര്‍ പ്രേമിയും കാറിനു വേണ്ടിയും നിരവധി സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇതില്‍ പലതും കാഴ്ചക്കുവേണ്ടിയുള്ളതാണെങ്കില് മറ്റു ചിലത് ഡ്രൈവിങും യാത്രയും കൂടുതല്‍ സുഖകരമാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തില്‍ കാറിനും യാത്രക്കും ഗുണകരമാവുന്ന 2,000 രൂപയില്‍ താഴെ മാത്രം
കൊല്ലം∙ ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പരിശീലകയെ അറസ്റ്റ് ചെയ്തു. പള്ളിമുക്ക് സ്വദേശി ഷൈമ (36) ആണ് വനിത പൊലീസിന്റെ കസ്റ്റഡിയിലായത്.മാർച്ച് 8 മുതൽ ഷൈമയുടെ ഡ്രൈവിങ് സ്കൂളിൽ പഠനത്തിന് എത്തിയ കൊറ്റംകര സ്വദേശിയായ യുവതിക്കാണ് നിരന്തരമായി മർദനമേൽക്കേണ്ടി
Results 1-10 of 29